Image

ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ 300 കോടി രൂപ സേവന നികുതി വെട്ടിച്ചെന്ന്‌

Published on 07 October, 2012
ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ 300 കോടി രൂപ സേവന നികുതി വെട്ടിച്ചെന്ന്‌
ന്യൂഡല്‍ഹി: രാജ്യത്തെ ഇന്‍ഷ്വറന്‍സ്‌ കമ്പനികള്‍ സേവന നികുതിയിനത്തില്‍ നല്‍കാനുള്ള 300 കോടിയിലേറെ രൂപ വെട്ടിച്ചതായി വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി, കണക്കുകളും രേഖകളും ഹാജരാക്കാന്‍ കേന്ദ്ര ധനമന്ത്രാലയം വിവിധ കമ്പനികളോട്‌ നിര്‍ദേശിച്ചു.

എച്ച്‌.ഡി.എഫ്‌.സി. ലൈഫ്‌ ഇന്‍ഷൂറന്‍സ്‌, ഐ.സി.ഐ.സി.ഐ. പ്രൂഡന്‍ഷ്യല്‍, റിലയന്‍സ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനി, ബിര്‍ള സണ്‍ലൈഫ്‌ ഇന്‍ഷൂറന്‍സ്‌, മെറ്റ്‌ ലൈഫ്‌ ഇന്‍ഷൂറന്‍സ്‌ കമ്പനികള്‍ ഇക്കൂട്ടത്തില്‍പ്പെടുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. കണക്കുകളില്‍ കൃത്രിമം കാട്ടിയും യഥാര്‍ഥവിവരങ്ങള്‍ മറച്ചുവെച്ചുമാണ്‌ കമ്പനികള്‍ സേവനനികുതി വെട്ടിപ്പ്‌ നടത്തിയതെന്നാണ്‌ ഡി.ജി.സി.ഇ.ഐ.യുടെ പ്രാഥമികാന്വേഷണത്തില്‍ വെളിപ്പെട്ടത്‌.

ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സെന്‍ട്രല്‍ എകൈ്‌സസ്‌ ഇന്‍റലിജന്‍സ്‌ (ഡി.ജി.സി.ഇ.ഐ.) ആണ്‌ പത്തിലധികം കമ്പനികള്‍ക്ക്‌ നോട്ടീസ്സയച്ചത്‌. ഇന്‍ഷൂറന്‍സ്‌ പോളിസികളുടെ വില്‌പനയും പുതുക്കലും, ഏജന്‍റുമാര്‍ക്കുള്ള കമ്മീഷന്‍ തുടങ്ങിയവ സംബന്ധിച്ച രേഖകള്‍ ഹാജരാക്കാനാണ്‌ നിര്‍ദേശം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക