Image

സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന്‌ 13 പേര്‍ മരിച്ചു

Published on 07 October, 2012
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന്‌ 13 പേര്‍ മരിച്ചു
ഖാര്‍ട്ടൂം: സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന്‌ വീണ്‌ 13 പേര്‍ മരിച്ചു. തലസ്ഥാനമായ ഖാര്‍ട്ടൂമില്‍ നിന്നും ഫാഷെറിലേക്ക്‌ പോയ വിമാനമാണ്‌ അപകടത്തില്‍പെട്ടത്‌. സംഭവത്തില്‍ ഒന്‍പത്‌ പേര്‍ക്ക്‌ പരിക്കേറ്റു. ഖാര്‍ട്ടൂമിന്റെ പ്രാന്തപ്രദേശത്താണ്‌ വിമാനം തകര്‍ന്നു വീണതെന്ന്‌ സൈന്യം അറിയിച്ചു. യാത്രയ്‌ക്കിടെ എന്‍ജിന്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന്‌ പൈലറ്റ്‌ അടിയന്തിരമായി വിമാനം തിരിച്ചിറക്കാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപകടത്തില്‍പെട്ടത്‌. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക