Image

രാജ്യത്തിന്‌ ആവശ്യം ക്ഷേത്രങ്ങളല്ല, കക്കൂസുകള്‍: ജയറാം രമേശ്‌

Published on 07 October, 2012
രാജ്യത്തിന്‌ ആവശ്യം ക്ഷേത്രങ്ങളല്ല, കക്കൂസുകള്‍: ജയറാം രമേശ്‌
ന്യൂഡല്‍ഹി: രാജ്യത്തിന്‌ ആവശ്യം ക്ഷേത്രങ്ങളല്ല, കക്കൂസുകളാണെന്ന്‌ കേന്ദ്രമന്ത്രി ജയറാം രമേശ്‌ പറഞ്ഞു.രാജ്യത്തെ 64 ശതമാനം ആളുകളും ഇപ്പോഴും തുറസായ സ്ഥലത്താണ്‌ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കുന്നതെന്നും പോഷകാഹാരക്കുറവ്‌ പോലെ രാജ്യം ഗൗരവത്തില്‍ കാണേണ്‌ട പ്രശ്‌നമാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പരാമര്‍ശത്തിനെതിരേ ബി.ജെപി രംഗത്തുവന്നു. മതത്തെയും വിശ്വാസത്തെയും വേദനിപ്പിക്കുന്ന പരാമര്‍ശങ്ങള്‍ ജയറാം രമേശ്‌ ഒഴിവാക്കേണ്‌ടതായിരുന്നുവെന്ന്‌ ബിജെപി അഭിപ്രായപ്പെട്ടു. കക്കൂസുകള്‍ ഉണ്‌ടാക്കുന്നതും ഒരു ആരാധനാലയത്തില്‍ വിശ്വാസമുണ്‌ടാകുന്നതും രണ്‌ടു കാര്യങ്ങളാണെന്നും ബിജെപി വക്താവ്‌ രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക