Image

ഇന്നത്തെ താരം ഇബ്രാഹിംകുഞ്ഞ്‌: വെള്ളാപ്പള്ളി

Published on 07 October, 2012
ഇന്നത്തെ താരം ഇബ്രാഹിംകുഞ്ഞ്‌: വെള്ളാപ്പള്ളി
ആലപ്പുഴ:കേരളത്തില്‍ ഇന്നലെ വരെ താരം കള്ള്‌ ആയിരുന്നെങ്കില്‍ ഇന്നത്തെ താരം ഇബ്രാഹിംകുഞ്ഞാണെന്ന്‌ എസ്‌എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. ഇലക്ഷനുമുന്‍പ്‌ സാമുദായികനേതാക്കളുടെ വീടുകള്‍ കയറിയിറങ്ങി പഞ്ചാര പറഞ്ഞ ലീഗുകാര്‍ ഇപ്പോള്‍ പഞ്ചാരച്ചാക്കുകള്‍ സ്വന്തം സമുദായത്തിനുവേണ്ടി ചൊരിയുകയാണ്‌. ലീഗിനാണ്‌ മന്ത്രിസഭയില്‍ ശക്‌തിയെന്ന സത്യം എല്ലാവരും മനസ്സില്‍ അടക്കിവെച്ചതായിരുന്നു. എന്നാല്‍ ഇബ്രാഹിംകുഞ്ഞിനുമാത്രം മനസ്സിലിരിക്കുന്ന സത്യം ഇപ്പോള്‍ തികട്ടിവന്നതാണ്‌. പ്രസ്‌താവനയിറക്കി പിറ്റേദിവസം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നു കുറ്റംപറഞ്ഞാല്‍ സത്യം സത്യമല്ലാതാവില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ആലപ്പുഴയില്‍ കേരള ബ്രാഹ്‌മണസഭ സംസ്‌ഥാനസമ്മേളനത്തോടനുബന്ധിച്ച നടന്ന പ്രതിനിധി സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പാലം കയറുന്നതുവരെ നാരായണ, കേറിക്കഴിഞ്ഞാല്‍ കൂരായണ എന്ന നിലപാടാണ്‌ ഇബ്രാഹിംകുഞ്ഞിന്റേതെ്‌.

മാണിയെ ഒതുക്കി ലീഗും കോണ്‍ഗ്രസും ഭരണം പങ്കിടാമെന്ന ഉമ്മന്‍ചാണ്ടിയുടെ നയത്തിലെ വൈകല്യമാണ്‌ പ്രശ്‌നങ്ങള്‍ക്കു കാരണമായത്‌. കെപിസിസിയുടെ തീരുമാനത്തെ വരെ കാറ്റില്‍ പറത്തി അഞ്ചാംമന്ത്രിസ്‌ഥാനം പാണക്കാട്ടെ പടിക്കല്‍ കൊണ്ടുവെപ്പിച്ചത്‌ ലീഗിന്റെ മിടുക്കാണ്‌. ലൗജിഹാദ്‌ ഉണ്ടെന്ന്‌ നിയമസഭയില്‍ പറഞ്ഞവര്‍പോലും കോടതിയിലെത്തിയപ്പോള്‍ അഭിപ്രായം മാറ്റിപ്പറഞ്ഞത്‌ ലീഗിനെ പേടിച്ചാ#ൃണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക