Image

പി.എന്‍. ശാമുവേല്‍ നിര്യാതനായി

നിബു വെള്ളവന്താനം Published on 20 August, 2011
പി.എന്‍. ശാമുവേല്‍ നിര്യാതനായി
പന്തളം: പെന്തക്കോസ്‌ത്‌ പ്രസ്ഥാനങ്ങളുടെ ആരംഭകാല പ്രവര്‍ത്തകനായിരുന്ന പരേതനായ കുറ്റൂര്‍ കുട്ടിയച്ചന്റെ മകന്‍ പുരയ്‌ക്കല്‍ മേഴ്‌സി വില്ലയില്‍ (കുറ്റൂര്‍ കോടിയാട്ട്‌ കിണറ്റുകാലായില്‍) ഇവാഞ്ചലിസ്റ്റ്‌ പി.എന്‍. ശാമുവേല്‍ (ഉണ്ണിക്കുഞ്ഞ്‌ - 72) നിര്യാതനായി.

ഭൗതികശരീരം ഓഗസ്റ്റ്‌ 23-ന്‌ രാവിലെ 8 മണിക്ക്‌ ഭവനത്തില്‍ കൊണ്ടുവരുന്നതും, തുടര്‍ന്ന്‌ 10 മണിക്ക്‌ മാന്തുക യു.പി. സ്‌കൂളിന്‌ സമീപമുളള ബഥേല്‍ ഐ.പി.സി ഹാളില്‍ സംസ്‌കാര ശുശ്രൂഷ ആരംഭിച്ച്‌ 1 മണിക്ക്‌ സംസ്‌കരിക്കുന്നതാണ്‌.

ഭാര്യ: മേഴ്‌സി മാവേലിക്കര മാമ്മൂട്ടില്‍ കുടുംബാംഗവും, പരേതനായ പാസ്റ്റര്‍ പി.ടി. ചാക്കോ (വെട്ടിയാറ്റ്‌ ചാക്കോച്ചന്‍) യുടെ മകളുമാണ്‌.

മക്കള്‍: നൈനാന്‍ കോടിയാട്ട്‌ (യു.എസ്‌.എ), ജേക്കബ്‌ കോടിയാട്ട്‌ (കാനഡ). മരുമക്കള്‍: ജെസ്സി (യു.എസ്‌.എ), ജോളി (കാനഡ). കൊച്ചുമക്കള്‍: ജെഫ്‌റി, സോഫിയാ, ജെന്നിഫര്‍, ജോര്‍ഡന്‍.

സഹോദരങ്ങള്‍: എന്‍.പി. ജോയി, പി.എന്‍. ഫിലിപ്പ്‌, പരേതരായ കുഞ്ഞമ്മ ഡേവിഡ്‌, പി.എന്‍. ജോര്‍ജ്‌, പി.എന്‍. തോമസ്‌.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 94461 86035, 9744 264144.
പി.എന്‍. ശാമുവേല്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക