Image

ലിബിയയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം; എണ്ണശുദ്ധീകരണ ശാല പിടിച്ചെടുത്തു

Published on 19 August, 2011
ലിബിയയില്‍ വീണ്ടും സംഘര്‍ഷം രൂക്ഷം; എണ്ണശുദ്ധീകരണ ശാല പിടിച്ചെടുത്തു
ട്രിപ്പൊളി: ഏകാധിപത്യഭരണം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ പ്രക്ഷോഭം നടക്കുന്ന ലിബിയയില്‍ പടിഞ്ഞാറന്‍ നഗരമായ അസാവിയയിലെ എണ്ണ ശുദ്ധീകരണശാലയുടെ നിയന്ത്രണം പിടിച്ചെടുത്തു. പോരാട്ടത്തിനിടെ ഒമ്പതുപേര്‍ ഇവിടെ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്‌. മേഖലയുടെ നിയന്ത്രണവും പ്രക്ഷോഭകര്‍ ഏറ്റെടുത്തിട്ടുണ്ട്‌.

രണ്ട്‌ ദിവസം നീണ്ട പോരാട്ടത്തിനൊടുവിലാണ്‌ മേഖലയില്‍ ആധിപത്യം സ്ഥാപിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, ട്രിപളിക്ക്‌ 60 കിലോമീറ്റര്‍ അകലെയുള്ള സുര്‍മന്‍, 50 കിലോമീറ്റര്‍ അകലെയുള്ള ഗര്‍യാന്‍ തുടങ്ങിയ മേഖലകള്‍ പ്രക്ഷോഭകരുടെ നിയന്ത്രണത്തിന്‌ കീഴിലാക്കിയിരുന്നു. ലിബിയയിലെ എണ്ണ നഗരമായ ബ്രേഗയുടെ ഭാഗിക നിയന്ത്രണവും ഇപ്പോള്‍ പ്രക്ഷോഭകരുടെ കൈകളിലാണ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക