Image

ഫൊക്കാനാ ഷിക്കാഗോ റീജിയണ്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും

ജോയിച്ചന്‍ പുതുക്കുളം Published on 02 October, 2012
ഫൊക്കാനാ ഷിക്കാഗോ റീജിയണ്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും
ഷിക്കാഗോ: ഫൊക്കാനാ റീജിയന്‍ 7-ന്റെ 2012- 14-ലെ പ്രവര്‍ത്തനോദ്‌ഘാടനം ഒക്‌ടോബര്‍ 3-ന്‌ ബുധനാഴ്‌ച 5 മണിക്ക്‌ കേരളാ ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ നിര്‍വഹിക്കും. നൈല്‍സിലുള്ള ന്യൂ ചൈനാ ബഫെ ബാങ്ക്വറ്റ്‌ ഹാളിലാണ്‌ (8520 ഗോള്‍ഫ്‌ റോഡ്‌, നൈല്‍സ്‌, ഗോള്‍ഫ്‌ റോഡ്‌ ആന്‍ഡ്‌ മില്‍വാക്കി റോഡ്‌) ഉദ്‌ഘാടനചടങ്ങ്‌ നടക്കുക. തുടര്‍ന്ന്‌ നടക്കുന്ന യോഗത്തില്‍ ഫൊക്കാനാ ഷിക്കാഗോ റീജിയന്റെ വിവിധ ഭാരവാഹികളേയും കമ്മിറ്റിയേയും തെരഞ്ഞെടുക്കും. ഷിക്കാഗോയിലെ സാംസ്‌കാരിക സാമൂഹ്യ നേതാക്കളും പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും.

പരിപാടികളിലേക്ക്‌ ഫൊക്കാനാ പ്രസിഡന്റ്‌ മറിയാമ്മ പിള്ള, റീജിയന്‍ വൈസ്‌ പ്രസിഡന്റ്‌ ലെജി പട്ടരുമഠത്തില്‍, ഫൊക്കാനാ ട്രഷറര്‍ വര്‍ഗീസ്‌ പാലമലയില്‍, ഫൊക്കാനാ ഫെഡറേഷന്‍ ചെയര്‍മാന്‍ ഡോ. എം. അനിരുദ്ധന്‍, നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബാബു മാത്യു, ജോയി ചെമ്മാച്ചേല്‍ തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്‍കും.
ഫൊക്കാനാ ഷിക്കാഗോ റീജിയണ്‍ പ്രവര്‍ത്തനോദ്‌ഘാടനം മന്ത്രി വി.എസ്‌ ശിവകുമാര്‍ നിര്‍വഹിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക