Image

കലാശാല കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു

സിദ്ധിഖ്‌ വലിയകത്ത്‌ Published on 05 October, 2012
കലാശാല കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
കുവൈറ്റ്‌: കുവൈറ്റിലെ കലാ, സാമൂഹിക സാംസ്‌കാരിക മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാശാല കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു.

അബാസിയയിലെ ഹൈ ഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സംഘടനാ പ്രസിഡന്റ്‌ ചെസില്‍ രാമപുരം അധ്യഷതവഹിച്ചു. ഉപദേശക സമതി അംഗങ്ങളായ അഡ്വ. ജോണ്‍ തോമസ്‌, അഡ്വ. തോമസ്‌ പണിക്കര്‍ ആശംസയര്‍പ്പിച്ചു പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സാം നന്തിയാട്ട്‌ സ്വാഗതവും ഷൈജു കുര്യന്‍ നന്ദിയും പറഞ്ഞു.

ഗാന്ധി ജയന്തിയോട്‌ അനുബന്ധിച്ച്‌ നിലവിളക്ക്‌ കൊളുത്തി മൗനപ്രാര്‍ഥനയും പുഷ്‌പാര്‍ച്ചനയും നടന്നു. തുടര്‍ന്ന്‌ ഉപദേശക സമതി അംഗം ജോണ്‍ ഏബ്രഹാമിന്റെ നേതൃത്തത്തില്‍ ഗാന്ധിജിയുടെ ഇഷ്‌ടഗാനമായ `രഘുപതി രാഘവ രാജ റാം' എന്ന ഗാനം സംഘം ആലപിച്ചു.

സംഘടനാ ഭാരവാഹികളായ നിക്‌സണ്‍ ജോര്‍ജ്‌, അനില്‍ മാത്യു, റോയ്‌ ജോണ്‍, ബിബിന്‍ മത്തായി, ദീപക്‌ പണിക്കര്‍, അജിത്‌ സക്കറിയാസ്‌ ഏന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃതം നല്‍കി.
കലാശാല കുവൈറ്റിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക