Image

രൂപയുടെ മൂല്യത്തിലെ തിരിച്ചുവരവ്‌: ആശങ്കയോടെ പ്രവാസികള്‍

Published on 05 October, 2012
രൂപയുടെ മൂല്യത്തിലെ തിരിച്ചുവരവ്‌: ആശങ്കയോടെ പ്രവാസികള്‍
മസ്‌കറ്റ്‌: കേന്ദ്ര സര്‍ക്കാറിന്‍െറ പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ നടപ്പാക്കി കൂടുതല്‍ മേഖലയില്‍ വിദേശ നിക്ഷേപം അനുവദിച്ചതോടെ ഇന്ത്യന്‍ രൂപ കൂടുതല്‍ ശക്തമായി. ഇതോടെ രൂപയുടെ വിനിമയ നിരക്ക്‌ ഒമാനി റിയാലിന്‌ 134 രൂപ 32 പൈസ എന്ന നിലയിലേക്ക്‌ കൂപ്പുകുത്തി. വ്യാഴാഴ്‌ച ആയിരം രൂപക്ക്‌ ഏഴ്‌ റിയാല്‍ 445 ബൈസയാണ്‌ ഒമാനിലെ വിനിമയ സ്ഥാപനങ്ങള്‍ ഈടാക്കിയത്‌.

കഴിഞ്ഞ ഏപ്രില്‍ 17 ന്‌ ശേഷം പ്രവാസികള്‍ക്ക്‌ ലഭിക്കുന്ന ഏറ്റവും മോശം നിരക്കാണിത്‌. ചെറുകിട വ്യാപാര മേഖലകളില്‍ വിദേശ നിക്ഷേപം അനുവദിക്കാന്‍ സര്‍ക്കാന്‍ തീരുമാനിച്ചത്‌ മുതല്‍ ഇന്ത്യന്‍ രൂപ ശക്തിയാര്‍ജിക്കാന്‍ തുടങ്ങിയിരുന്നു. റിയാലിന്‌ 146 രൂപ മൂല്യം ലഭിച്ചിരുന്നപ്പോഴായിരുന്ന കേന്ദ്രത്തിന്‍െറ ഇടപെടല്‍. രൂപ ശക്തമാവാമുമെന്നും രുപയുടെ മൂല്യം 135 രൂപ വരെ എത്തുകയും ചെയ്യുമെന്ന്‌ വിദഗ്‌ദര്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും പ്രവചിച്ച നിരക്കിലും താഴെ വ്യാഴാഴ്‌ച രൂപയുടെ വിനിമയ നിരക്ക്‌ എത്തിയത്‌ പ്രവാസികളെ ആശങ്കയിലാഴ്‌ത്തുകയാണ്‌.

ഇന്‍ഷൂറന്‍സ്‌ മേഖലയില്‍ 49 ശതമാനം വിദേശ നിക്ഷേപം അനുവദിച്ചതും പെന്‍ഷന്‍ മേഖലയില്‍ 26 ശതമാനം വിദേശ നിക്ഷേപം അംഗീകരിച്ചതും കമ്പനി നിയമങ്ങള്‍ ലഘൂകരിച്ചതുമാണ്‌ രൂപ ശക്തമാവാന്‍ കാരണമത്രെ. ഇതോടെ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക്‌ ഒഴുകാന്‍ തുടങ്ങിയെന്നാണ്‌ ഇതിന്‌ കാരണം പറയുന്നത്‌. ഓഹരി വിപണിയിലും വമ്പിച്ച കുതിച്ചു കയറ്റമാണ്‌ കഴിഞ്ഞദിവസങ്ങളില്‍ അനുഭവപ്പെട്ടത്‌. ഈ പ്രവണത ഇന്നും തുടരും ഇതോടെ രൂപ ഇനിയും ശക്തമാകാനാണ്‌ സാധ്യതയെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക