Image

ഫ്രഞ്ച്‌ സിനിമാതാരം വിമാനത്തില്‍ മൂത്രമൊഴിച്ചു; യാത്രക്കാര്‍ ക്ഷുഭിതരായി

Published on 19 August, 2011
ഫ്രഞ്ച്‌ സിനിമാതാരം വിമാനത്തില്‍ മൂത്രമൊഴിച്ചു; യാത്രക്കാര്‍ ക്ഷുഭിതരായി
പാരിസ്‌: ഫ്രഞ്ച്‌ സിനിമാതാരം വിമാനത്തില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന്‌ യാത്രക്കാര്‍ ക്ഷുഭിതരായതിനെ തുടര്‍ന്ന്‌ വിമാനം വൈകി. ഫ്രഞ്ച്‌ താരം ജെറാള്‍ഡ്‌ ഡിപാര്‍സിയു വിമാനത്തിലെ സ്വന്തം ഇരിപ്പിടത്തിനു മുന്നില്‍ മൂത്രമൊഴിച്ചത്‌. വിമാനത്താവളത്തില്‍ നിന്നും ടേക്ക്‌ ഓഫ്‌ ചെയ്‌ത വേളയില്‍ സീറ്റ്‌ ബെല്‍റ്റ്‌ ധരിച്ച്‌ ഇരിക്കണമെന്ന ഹോസ്റ്റസിന്‍െറ നിര്‍ദേശം അവഗണിച്ച്‌ ടോയ്‌ലറ്റിലേക്ക പോയ അദ്ദേഹത്തിനോട്‌ ഹോസ്റ്റസ്‌ സീറ്റിലിരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കിതോടെയാണ്‌ താരത്തിന്‌ മൂത്രശങ്ക കലശലായത്‌. തുടര്‍ന്ന്‌ വിമാനം ശുചീകരിക്കണമെന്ന്‌ നിര്‍ബന്ധം പിടിച്ച യാത്രക്കാരുടെ നിര്‍ദേശം മാനിച്ച്‌ പുറപ്പെട്ട വിമാനം യാത്ര നിര്‍ത്തി. തുടര്‍ന്ന്‌ കാര്‍പെറ്റുകള്‍ വെടിപ്പാക്കിയാണ്‌ വിമാനം യാത്ര പുനരാരംഭിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക