Image

' ബി' നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയില്‍

Published on 19 August, 2011
' ബി' നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കരുതെന്ന് ആവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചു. മറ്റ് നിലവറകളിലെ പരിശോധനകളുടെ വീഡിയോ ചിത്രീകരണം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ക്ഷേത്രത്തില്‍ അടുത്തിടെ നടത്തിയ ദേവപ്രശ്‌നത്തില്‍ ബി നിലവറ തുറന്നാല്‍ രാജ്യത്തിന് തന്നെ ആപത്തുണ്ടാകുമെന്നും അനര്‍ഥങ്ങള്‍ ഉണ്ടാകുമെന്നും വിധിയുണ്ടായിരുന്നു. ഈ പശ്ചാത്തലത്തിലാണ് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക