Image

ഏഷ്യാനെറ്റ്‌ ചാനലുകള്‍ മലയാളം ഐപിടിവിയില്‍

Published on 04 October, 2012
ഏഷ്യാനെറ്റ്‌ ചാനലുകള്‍ മലയാളം ഐപിടിവിയില്‍
ന്യൂയോര്‍ക്ക്‌: പ്രവാസി മലയാളികളുടെ സ്വന്തം വിതരണ ഗ്രൂപായ  മലയാളം ഐപിടിവി വഴി ഏഷ്യാനെറ്റ്‌ ചാനലുകളും. ഏഷ്യാനെറ്റിന്റെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ്‌, ഏഷ്യാനെറ്റ്‌ പ്ലസ്‌, ഏഷ്യാനെറ്റ്‌ ന്യൂസ്‌ എന്നിവയാണ്‌ ലഭ്യമാകുന്നത്‌.

ഇതോടെ മലയാളത്തിലെ മിക്കവാറും എല്ലാ ചാനലുകളും മലയാളം ഐപിടിവി വഴി ലഭ്യമാകും. കേരളവും അമേരിക്കയുമെല്ലാം ഒരുമിച്ചാസ്വദിക്കാം.

ഒരുവര്‍ഷം മുമ്പ്‌ പ്രവാസി മലയാളികളുടെ നേതൃത്വത്തില്‍ രൂപംകൊണ്ട മലയാളം ടെലിവിഷന്‍ അമേരിക്കന്‍ ജനജീവിതത്തിന്റെ ചിത്രീകരണം കൊണ്ടും മറ്റു പരിപാടികളുടെ മികവുകൊണ്ടും ജനപ്രിയ ചാനലായി മാറിയിരുന്നു. അതിനു തിലകക്കുറിയായാണ്‌ കേരളത്തില്‍ നിന്ന്‌ ഏഷ്യാനെറ്റും ലഭ്യമാക്കുക.

മലയാളം ഐപിടിവിയുടെ സംഭാവനയെന്നു പറയാവുന്ന എം-ബോക്‌സ്‌ വഴിയാണ്‌ ചാനലുകള്‍ ടിവിയില്‍ ലഭ്യമാകുക. അത്‌ ടിവിയിലെക്ക്‌ കണക്‌ട്‌ ചെയ്യുകയേ വേണ്ടൂ. കേരളത്തിലേയും അമേരിക്കയിലേയും ചാനലുകള്‍ ടിവിയില്‍ ദൃശ്യമാകും. മികവുറ്റ പ്രക്ഷേപണമാണ്‌ മലയാളം ഐപിടിവിയെ വ്യത്യസ്‌തമാകുന്ന മറ്റൊരു ഘടകം. ഹൈ ഡഫിഷ്യനിലും ചിത്രങ്ങള്‍ ദൃശ്യമാകും.

പുതിയ ടിവികളില്‍ പലതിലും ഇന്റര്‍നെറ്റ്‌ കണക്‌ഷനും ഉള്ളതാണ്‌. അവയില്‍ക്കൂടി ചാനലുകള്‍ എം- ബോക്‌സ്‌ ഇല്ലാതെ ലഭിക്കും.

ജോണ്‍ ടൈറ്റസ്‌, വര്‍ക്കി ഏബ്രഹാം, ബേബി ഊരാളില്‍ എന്നിവരുടെ സാരഥ്യത്തില്‍ രൂപംകൊണ്ട ബിവിജെഎസ്‌ കമ്യൂണിക്കേഷനാണ്‌ മലയാളം ഐപിടിവിയുടെ ഉപജ്ഞാതാക്കള്‍.

നിലവില്‍ മലയാളം ടെലിവിഷനു പുറമെ ജയ്‌ഹിന്ദ്‌, കൈരളിയുടെ രണ്ട്‌ ചാനലുകള്‍, ശാലോം ടിവി, ഇന്ത്യാവിഷന്‍ തുടങ്ങി മിക്കവാറുമെല്ലാ ചാനലുകളും മലയാളം ഐപിടിവിയിലൂടെ ലഭ്യമാകുന്നുണ്ട്‌. ഈ ചാനലുകളുടേയും ഏഷ്യാനെറ്റിന്റേയും വരിക്കാരാകാന്‍ ബന്ധപ്പെടുക: 732 648 0576.

www.asianetiptv.com
ഏഷ്യാനെറ്റ്‌ ചാനലുകള്‍ മലയാളം ഐപിടിവിയില്‍
ഏഷ്യാനെറ്റ്‌ ചാനലുകള്‍ മലയാളം ഐപിടിവിയില്‍
ഏഷ്യാനെറ്റ്‌ ചാനലുകള്‍ മലയാളം ഐപിടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക