Image

നൈറ്റ്‌ ഡ്യൂട്ടി സ്‌തനാര്‍ബുദത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 03 October, 2012
നൈറ്റ്‌ ഡ്യൂട്ടി സ്‌തനാര്‍ബുദത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌
നൈറ്റ്‌ ഡ്യൂട്ടി ചെയ്യുന്ന സ്‌ത്രീകളില്‍ നാല്‍പ്പത്‌ ശതമാനത്തോളം പേര്‍ക്ക്‌ സ്‌തനാര്‍ബുദം വരാന്‍ സാധ്യതയുണ്ടെന്ന്‌ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ ഡെന്‍മാര്‍ക്കിലെ ഗവേഷകരാണ്‌ പുറത്തുവിട്ടത്‌. ഇവര്‍ നടത്തിയ ഈ പഠനം ഒക്യുപ്പേഷണല്‍ ആന്‍ഡ്‌ എന്‍വയണ്‍മെന്റല്‍ മെഡിസിനിലാണ്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

പതിവായി രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്ന സ്‌ത്രീകളില്‍ സ്‌തനാര്‍ബുദത്തിനുള്ള സാധ്യത നാലിരട്ടി കൂടുതല്‍ എന്നു പഠനം.

പഠനത്തിന്റെ ഭാഗമായി 692 സ്‌ത്രീകള്‍ക്ക്‌ ചോദ്യാവലി നല്‍കി. ഇവരില്‍ 141 പേര്‍ സ്‌തനാര്‍ബുദം ബാധിച്ചവരായിരുന്നു. നിത്യവും രാത്രി ഷിഫ്‌റ്റില്‍ ജോലി ചെയ്യുന്നവര്‍ക്ക്‌ സ്‌തനാര്‍ബുദം വരാനുള്ള സാധ്യത 40 ശതമാനം കൂടുതലാണെന്നു കണ്ടു.

കൂടാതെ അമിതവണ്ണമുള്ളവരിലും സ്‌തനാര്‍ബുദ സാധ്യത കൂടുതലാണ്‌. ഇവരില്‍ സ്‌ത്രീഹോര്‍മോണുകളുടെ പ്രവര്‍ത്തനം കൂടുതലായിരിക്കും. അതിനാല്‍ പ്രായത്തിനും ഉയരത്തിനും അനുസരിച്ച്‌ ശരീരത്തിന്റെ ഭാരം നിലനിര്‍ത്തണം. ഇതിനു നിത്യേനയുള്ള വ്യായാമം അത്യാവശ്യമാണ്‌. ആയാസരഹിതമായ ജോലികള്‍ ചെയ്‌ത്‌ അധ്വാനഭാരമില്ലാതെ ജീവിക്കുന്ന സ്‌ത്രീകള്‍ ദിവസവും അര മണിക്കൂറെങ്കിലും കൃത്യമായി വ്യായാമം ശീലമാക്കുന്നത്‌ ആരോഗ്യം നിറഞ്ഞ ജീവിതത്തിന്‌ ഒഴിവാക്കാനാവാത്തതാണ്‌.
നൈറ്റ്‌ ഡ്യൂട്ടി സ്‌തനാര്‍ബുദത്തിന്‌ സാധ്യതയെന്ന്‌ റിപ്പോര്‍ട്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക