Image

എന്‍. രാമകൃഷ്‌ണന്‍ അജയ്യനായ പോരാളി: ഒഐസിസി

ഷക്കീബ്‌ കൊളക്കാടന്‍ Published on 03 October, 2012
എന്‍. രാമകൃഷ്‌ണന്‍ അജയ്യനായ പോരാളി: ഒഐസിസി
റിയാദ്‌: കണ്ണൂരില്‍ കോണ്‍ഗ്രസ്‌ പ്രസ്ഥാനത്തിന്‌ ശക്തമായ അടിത്തറയിട്ട അജയ്യനായ പോരാളി ആയിരുന്നു എന്‍. രാമകൃഷ്‌ണന്‍ എന്ന്‌ ഒഐസിസി കണ്ണൂര്‍ ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

മാര്‍ക്‌സിസ്റ്റ്‌ കാപാലികതക്കെതിരെ മുന്നില്‍ നിന്ന്‌ പട നയിച്ച രാമകൃഷ്‌ണന്റെ സംഭാവനകള്‍ എന്നെന്നും സ്‌മരിക്കപ്പെടും. തുടര്‍ച്ചയായി പതിനേഴ്‌ വര്‍ഷം ജില്ല കോണ്‍ഗ്രസ്സ്‌ കമ്മിറ്റിയുടെ അധ്യക്ഷ പദവിയില്‍ ഇരിക്കുക വഴി ജില്ലയിലെ കോണ്‍ഗ്രസ്‌ പ്രവര്‍ത്തനങ്ങളുടെ കടിഞ്ഞാന്‍ പിടിച്ച എന്‍.ആറിന്റെ നേതൃത്വത്തിലാണ്‌ നഗര മധ്യത്തില്‍ തന്നെ ജില്ല കോണ്‍ഗ്രസ്‌ കമ്മിറ്റിക്ക്‌ മനോഹരമായ ആസ്ഥാന മന്ദിരം പണിതത്‌ എന്നതും പ്രത്യേകം സ്‌മരണീയമാണ്‌.

പ്രസിഡന്റ്‌ രഘുനാഥ്‌ തളിയില്‍ അധ്യക്ഷത വഹിച്ചു. രഘുനാഥ്‌ പറശ്ശിനിക്കടവ്‌, അസ്‌ക്കര്‍ കണ്ണൂര്‍, ലത്തീഷ്‌ പിണറായി, അഭിലാഷ്‌ മാവിലായി, ബിജു തോമസ്‌, പ്രദീപ്‌ ചെറുകുന്ന്‌,ഫൈസല്‍ ബക്കളം എന്നിവര്‍ സംസാരിച്ചു.
എന്‍. രാമകൃഷ്‌ണന്‍ അജയ്യനായ പോരാളി: ഒഐസിസി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക