Image

പ്രവാസികള്‍ക്കും കേന്ദ്ര ത്തിന്റെ ഇരുട്ടടി; കോണ്‍സുലാര്‍ സേവനങ്ങളുടെ നിരക്കുകള്‍ കുത്തനെ കൂട്ടി

എം.കെ. ആരിഫ്‌ Published on 02 October, 2012
പ്രവാസികള്‍ക്കും കേന്ദ്ര ത്തിന്റെ ഇരുട്ടടി; കോണ്‍സുലാര്‍ സേവനങ്ങളുടെ നിരക്കുകള്‍ കുത്തനെ കൂട്ടി
ദോഹ: ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ടിനും അനുബന്ധ സേവനങ്ങള്‍ക്കുമുള്ള ഉയര്‍ത്തിയ സര്‍വീസ്‌ ചാര്‍ജ്‌ ഒക്‌ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വന്നു. പാസ്‌പോര്‍ട്ട്‌ അപേക്ഷക്കും മറ്റു സേവനങ്ങള്‍ക്കു മുള്ള ഫീസില്‍ ഇരട്ടിയോളമാണ്‌ വര്‍ധന വരുത്തിയിട്ടുള്ളത്‌. കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യ മായാണ്‌ കോണ്‍സുലാര്‍ സേവന നിരക്ക്‌ കേന്ദ്ര സര്‍ക്കാര്‍ വര്‍ധിപ്പിച്ചത്‌. പോസ്റ്റല്‍, പാസ ്‌പോര്‍ട്ട്‌ പ്രിന്റിംഗ്‌, ഉപകരണങ്ങളുടെ വില, വിവരസാങ്കേതിക മേഖല, മറ്റു സേവന മേഖലകള്‍ തുടങ്ങിയവയുടെ ചിലവ്‌ വര്‍ധിച്ച പാശ്ചാത്തലത്തിലാണ ്‌ പാസ ്‌പോര്‍ട്ടിനും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കുമുള്ള ഫീസ്‌ നിരക്ക്‌ വര്‍ധി പ്പിച്ചതെന്ന്‌ ഗോഹയിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. ഒക്‌ടോബര്‍ ഒന്നു മുതല്‍ പുതുക്കിയ നിരക്കായിരിക്കും പാസ്‌പോര്‍ട്ട്‌ അപേക്ഷകരില്‍നിന്നും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കുള്ള അപേക്ഷകള്‍ക്കും ഈടാക്കുകയെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.

36 പേജുള്ള സാധാരണ പാസ്‌പോര്‍ട്ടിന്‌ ഇനി 274 റിയാലാണ്‌ അപേക്ഷകര്‍ ഫീസ്‌ നല്‌കേണ്ടത്‌. പത്തു വര്‍ഷം കാലാവധിയുള്ള 36 പേജ്‌ പാസ്‌പോര്‍ട്ടിന്‌ ഇതു വരെ 185 റിയാലായിരുന്നു ഫീസ്‌.തത്‌ക്കാല്‍ സ്‌കീമില്‍ പാസ്‌പോര്‍ട്ട ്‌എടുക്കാന്‍ 824 റിയാലാണ്‌ അപേക്ഷകര്‍ നല്‌കേണ്ടത്‌. തത്‌ക്കാല്‍ ഫീസ്‌ 535ല്‍ നിന്നും 550 ആക്കിയാണ്‌ ഉയര്‍ത്തിയിട്ടുള്ളത്‌.

60 പേജുള്ള ജംബോ പാസ്‌പോര്‍ട്ടിന്‌ അപേക്ഷിക്കുന്നവര്‍ ഇനി 369 റിയാല്‍ ഫീസ്‌ നല്‌ക ണം. നേരത്തെ 225 റിയാലായിരുന്നു നിരക്ക്‌. തത്‌ക്കാല്‍ സ്‌കീമില്‍ ലഭി ക്കാന്‍ 914 റിയാലായിരിക്കും ഫീസ്‌. കുട്ടികളുടെ പാസ്‌പോര്‍ട്ട്‌ ഫീസ്‌ ഇരട്ടിയായാണ്‌ ഉയര്‍ത്തിയിട്ടുള്ളത്‌. നേരത്തെ 95 റിയാലായിരുന്നത്‌ ഇപ്പോള്‍ 184 റിയാലാക്കി. തത്‌ക്കാല്‍ സ്‌കീമിലാണ്‌ അപേക്ഷിക്കുന്നതെങ്കില്‍ 734 റിയാല്‍ നല്‌കണം.

സാങ്കേതിക തകരാറുകള്‍ മൂലമോ മറ്റുപിഴവുകള്‍ മൂലമോ പാസ്‌പോര്‍ട്ട്‌ മാറ്റി കിട്ടുന്നതിനും എമിഗ്രേഷന്‍ സീല്‍ മാറ്റുന്നതിനും പുതിയ പാസ്‌പോര്‍ട്ടുകള്‍ക്കുള്ള ഫീസ്‌ നിരക്ക്‌ തന്നെയായിരിക്കും ഈടാക്കുക. പാസ്‌പോര്‍ട്ട്‌ നശിച്ചു പോവുകയൊ മോഷ്‌ടിക്കപ്പെടുകയോ നഷ്‌ടപ്പെടുകയോ ചെയ്‌താല്‍ പുതിയത്‌ ലഭിക്കുന്നതിന്‌ 549 റിയാല്‍ ഫീസ്‌ നല്‌കണം. തത്‌ക്കാല്‍ സ്‌കീമില്‍ വേണ്ടവര്‍ 1,099 റിയാല്‍ നല്‌കേണ്ടി വരും. ജംബോ പാസ്‌പോര്‍ട്ട്‌ നഷ്‌ടപ്പെട്ടാല്‍ പുതിയത്‌ കിട്ടാന്‍ സാധാരണ ഫീസായി 639 റിയാല്‍ എംബസി ഈടാക്കും. തത്‌ക്കാലിലാണെങ്കില്‍ 1189 റിയാലാണ്‌ പുതിയ ഫീസ്‌. നിരക്ക്‌ വര്‍ധന എംബസി നല ്‌കുന്ന മറ്റു കോണ്‍സുലാര്‍ സേവനങ്ങള്‍ക്കും ബാധമാക്കിയിട്ടുണ്ട ്‌.

പാസ ്‌പോര്‍ട്ട ്‌ ഇല്ലാതെ നാട്ടി ലേക്ക്‌ പോകുന്നവര്‍ക്ക ്‌ നല്‌കുന്ന എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റിന്‌ ഇനി 59 റിയാലായി രിക്കും ഫീസ്‌. നേരത്തെ 20 റിയാല്‍ മാത്രമായിരുന്നു എമര്‍ജന്‍സി സര്‍ട്ടിഫി ക്കറ്റിന്‌ ഈടാ ക്കിയിരുന്നത്‌ .100 ശതമാനത്തിലേറെയാണ്‌ നിരക്ക്‌ വര്‍ധന. തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാന്‍ ഇനി 184 റിയാലായിരിക്കും പുതു ക്കിയ ഫീസ്‌.

പി സി സിക്കും മറ്റു സര്‍ട്ടിഫിക്കറ്റുകള്‍ക്കുമുള്ള നിരക്ക്‌ 94 റിയാലായാണ്‌ ഉയര്‍ത്തിയത്‌. നേരത്തെ ഇത്‌ 75 റിയാലായിരുന്നു. കോണ്‍സുലാര്‍ സേവനങ്ങള്‍ക്ക്‌ ഫീസ്‌ വര്‍ധിപ്പിച്ച നടപടി പുനപ്പരിശോധിക്കണ മെന്ന്‌ ആവശ്യപ്പെട്ട്‌ നിരവധി പ്രവാസി സംഘടനകളും നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക