ആദ്യകാല ഐ.എ.എസ് ഓഫീസര്‍ വി.ജി. സിറിയക് അന്തരിച്ചു
VARTHA
19-Aug-2011
VARTHA
19-Aug-2011

തിരുവനന്തപുരം: കേരള സര്‍വ്വീസിലെ ആദ്യകാല ഐഎഎസ് ഓഫീസര്‍ വി.ജി. സിറിയക്
അന്തരിച്ചു. 102 വയസായിരുന്നു. വന്യു ബോര്‍ഡിന്റെ ആദ്യ സെക്രട്ടറിയും എറണാകുളം,
കൊല്ലം, കണ്ണൂര്‍ ജില്ലകളില്‍ കലക്‌ടറുമായിരുന്നു. തിരു-കൊച്ചി മുഖ്യമന്ത്രി എ.ജെ.
ജോണിന്റെയും, 1959ല്‍ രാഷ്‌ട്രപതി ഭരണകാലത്ത് ഗവര്‍ണറുടെ ഉപദേഷ്‌ടാവ് പി.എസ്.
റാവുവിന്റെയും പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. 1967ല്‍ സര്‍വീസില്‍നിന്ന്
വിരമിച്ചു.
ഷെവലിയര്‍ വി.സി. ജോര്‍ജിന്റെ മകനാണ്. അഭിഭാഷകനായിരുന്നു. 1940ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1961ല്‍ ആണ് ഐഎഎസ് ലഭിച്ചത്. പരേതയായ തോട്ടശേരി തങ്കമ്മ സിറിയക് ആണ് ഭാര്യ.
ഷെവലിയര്‍ വി.സി. ജോര്‍ജിന്റെ മകനാണ്. അഭിഭാഷകനായിരുന്നു. 1940ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചു. 1961ല്‍ ആണ് ഐഎഎസ് ലഭിച്ചത്. പരേതയായ തോട്ടശേരി തങ്കമ്മ സിറിയക് ആണ് ഭാര്യ.
മക്കള്‍: ബാബു സിറിയക്
(റിട്ട. ഐപിഎസ്), ഡൊമിനിക് സിറിയക് (യുഎസിലെ യുണൈറ്റഡ് പാഴ്‌സല്‍ സര്‍വീസ്
മുന്‍ ഉദ്യോഗസ്‌ഥന്‍), ജോസ് സിറിയക് (ദുബായില്‍ എമിറേറ്റ്‌സ് മുന്‍ മാനേജര്‍).
ലീല ജോസഫ് ചൊവ്വാറ്റുകുന്നേല്‍, സിസ്‌റ്റര്‍ ലില്ലി അലോഷ്യ (സമരിറ്റന്‍
സിസ്‌റ്റേഴ്‌സ്, തൃശൂര്‍), അല്‍ഫോന്‍സ ഏബ്രഹാം, പുഷ്‌പ ജോര്‍ജ്, പരേതനായ
സ്‌ക്വാഡ്രന്‍ ലീഡര്‍ മാത്യു സിറിയക്. മരുമക്കള്‍: ഡോ. ജോസഫ്
ചൊവ്വാറ്റുകുന്നേല്‍, ഡോ. ഏബ്രഹാം മാത്യു, ഡോ. ജോര്‍ജ് ആന്‍ഡ്രൂസ്, ഓമന ബാബു
ചെറുകര, കാതറിന്‍ ജയിംസ് പരുത്തിക്കല്‍, ഷീല ഡൊമിനിക് വാച്ചാപറമ്പില്‍, ഷീല ജോസ്
കുരുടാമണ്ണില്‍. സംസ്‌കാരം നാളെ 2.30ന് മുട്ടട ഹോളി ക്രോസ് പള്ളിയില്‍.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments