Image

മസ്‌കറ്റില്‍ മലയാളി വ്യവസായിയുടെ കാര്‍ കത്തിച്ചു; വിലപ്പെട്ട രേഖകള്‍ നശിച്ചു

Published on 01 October, 2012
മസ്‌കറ്റില്‍ മലയാളി വ്യവസായിയുടെ കാര്‍ കത്തിച്ചു; വിലപ്പെട്ട രേഖകള്‍  നശിച്ചു
സൊഹാര്‍: സൊഹാറില്‍ വീണ്ടും മലയാളികളുടെ വാഹനം അഗ്‌നിക്കിരയാക്കി. സൊഹാര്‍ വ്യവസായ മേഖലയില്‍ അലൂമിനിയം കമ്പനി നടത്തുന്ന കൊല്ലം കടവൂര്‍ കലേഷ്‌ രാഘവന്‍െറ ഹ്യൂന്‍ഡായ്‌ ആക്‌സന്‍റ്‌ കാറാണ്‌ സാമൂഹികവിരുദ്ധര്‍ തീയിട്ട്‌ നശിപ്പിച്ചത്‌. കാറില്‍ സൂക്ഷിച്ചിരുന്ന കലേഷിന്‍െറ നാട്ടിലെ വീടിന്‍െറ അസല്‍ പ്രമാണമടക്കം വിലപ്പെട്ട രേഖകളും കത്തി നശിച്ചു. കാര്‍ പൂര്‍ണമായും ചാമ്പലായി. എട്ടു വര്‍ഷമായി സൊഹാറില്‍ ജോലിചെയ്യുന്ന കലേഷ്‌ അടുത്തിടെയാണ്‌ ചെറുകിട അലൂമിനിയം കമ്പനിക്കു രൂപം നല്‍കിയത്‌. കലേഷ്‌ താമസിക്കുന്ന ഫ്‌ളാറ്റിന്‌ താഴെ മുപ്പതിലധികം വാഹനങ്ങള്‍ പാര്‍ക്ക്‌ ചെയ്‌തിരുന്നെങ്കിലും ഈ വാഹനം തെരഞ്ഞുപിടിച്ചു കത്തിച്ചതില്‍ ദുരൂഹതയുണ്ട്‌. രാത്രി രണ്ടോടെയാണ്‌ സംഭവം.

സമീപത്തെ കെട്ടിടത്തില്‍ താമസിക്കുന്ന കാസിം താഴെ തീ പടരുന്നത്‌ കണ്ട്‌ കലേഷിനെ വിളിച്ചുണര്‍ത്തുകയായിരുന്നു. ജനല്‍വഴി നോക്കുമ്പോള്‍ അക്രമികള്‍ റോഡ്‌ വഴി ഓടി മറയുന്നത്‌ കണ്ടെന്ന്‌ കലേഷ്‌ പൊലീസിന്‌ മൊഴി നല്‍കി. ഓടി കെട്ടിടത്തിന്‌ താഴെ എത്തുമ്പോഴേക്ക്‌ തീ ആളിപടര്‍ന്നിരുന്നു. വാഹനത്തിന്‍െറ രജിസ്‌ട്രേഷന്‍ കാര്‍ഡ്‌, ലൈസന്‍സ്‌ തുടങ്ങിയ രേഖകളും നശിച്ചു. ഫയര്‍ സര്‍വീസ്‌, പൊലീസ്‌, ഫോറന്‍സിക്‌ വിഭാഗങ്ങള്‍ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക