Image

ജീവനക്കാരുടെ പണിമുടക്ക്‌: കിംഗ്‌ഫിഷര്‍ സര്‍വീസുകള്‍ മുടങ്ങി

Published on 30 September, 2012
ജീവനക്കാരുടെ പണിമുടക്ക്‌: കിംഗ്‌ഫിഷര്‍ സര്‍വീസുകള്‍ മുടങ്ങി
ന്യുഡല്‍ഹി: കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സില്‍ വീണ്ടും പണിമുടക്ക്‌ ഭീഷണി. ജീവനക്കാര്‍ ജോലിയില്‍ നിന്നു വിട്ടുനില്‍ക്കുന്നതിനെ തുടര്‍ന്ന്‌ കിംഗ്‌ഫിഷര്‍ എയര്‍ലൈന്‍സിന്റെ സര്‍വീസുകള്‍ ഇന്ന്‌ മുടങ്ങുമെന്ന്‌ വ്യക്‌തമായി. എന്നാല്‍ ഇതിനോട്‌ പ്രതികരിക്കാന്‍ കമ്പനി തയ്യാറായില്ല. ജീവനക്കാര്‍ തമ്മിലുള്ള പ്രശ്‌നമാണ്‌ ഇന്നത്തെ സര്‍വീസിനെ ബാധിച്ചിരിക്കുന്നത്‌. ചില ജീവനക്കാരുടെ ഭീഷണിയെ തുടര്‍ന്ന്‌ ഒരു വിഭാഗം ജീവനക്കാര്‍ ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ ജോലിക്ക്‌ കയറിയിട്ടില്ല. രണ്ടു ദിവസമായി ജോലിയില്‍ നിന്ന്‌ വിട്ടുനില്‍ക്കാന്‍ ജീവനക്കാര്‍ക്ക്‌ ഇവര്‍ മുന്നറിയിപ്പ്‌ നല്‍കിയിരുന്നുവെന്നും കിംഗ്‌ഫിഷര്‍ വ്യക്‌താവ്‌ അറിയിച്ചു.

അതേസമയം, മാര്‍ച്ച്‌ മുതല്‍ ശമ്പളമില്ലാതെ ജോലി ചെയ്‌തുവന്ന ജീവനക്കാരാണ്‌ സമരത്തിനിറങ്ങിയതെന്ന്‌ റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക