Image

തമിഴ്‌, മലയാളം സിനിമാ സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു

Published on 30 September, 2012
തമിഴ്‌, മലയാളം സിനിമാ സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു
ചെന്നൈ: തമിഴ്‌, മലയാള ചലച്ചിത്ര സംവിധായകന്‍ ശശി മോഹന്‍ അന്തരിച്ചു. 56 വയസായിരുന്നു. ചെന്നൈ കോടമ്പാക്കത്തെ വസതിയില്‍ പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം. തമിഴിലും മലയാളത്തിലുമായി 32 സിനിമകളും ഏതാനും സീരിയലുകളും സംവിധാനം ചെയ്‌തിട്ടുണ്‌ട്‌. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന്‌ ചികിത്സയിലായിരുന്നു.

ഹിറ്റ്‌ലിസ്റ്റ്‌, മൂക്കില്ലാ രാജ്യത്ത്‌ മുറിമൂക്കന്‍ രാജാവ്‌, അപൂര്‍വസംഗമം തുടങ്ങിയവയാണ്‌ ശശി മോഹന്‍ സംവിധാനം ചെയ്‌ത പ്രധാന മലയാള ചിത്രങ്ങള്‍. തിലകം ആണ്‌ അവസാന ചിത്രം. രതിനിര്‍വേദത്തിലെ ശ്രീജിത്‌ വിജയിനെ നായകനാക്കി തമിഴില്‍ ഒടുത്തളം എന്ന ചിത്രത്തിന്റെ അണിയറപ്രവര്‍ത്തനങ്ങളിലായിരുന്നു. ഭാര്യ: രഞ്‌ജിനി. മക്കള്‍: വിഷ്‌ണു, ബാല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക