Image

രേഖ ചോര്‍ത്തല്‍: മാര്‍പ്പാപ്പയുടെ മുന്‍ സഹായിക്കെതിരെ വിചാരണ തുടങ്ങി

Published on 30 September, 2012
രേഖ ചോര്‍ത്തല്‍: മാര്‍പ്പാപ്പയുടെ മുന്‍ സഹായിക്കെതിരെ വിചാരണ തുടങ്ങി
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ രേഖകള്‍  ചോര്‍ത്തി നല്‍കിയ  സംഭവത്തില്‍ മാര്‍പ്പാപ്പയുടെ മുന്‍ സഹായിക്കെതിരെ വിചാരണ തുടങ്ങി. ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയുടെ  പാചകക്കാരനും സഹായിയുമായിരുന്ന പൗലോ ഗബ്രിയേലിയാണ് വിചാരണ നേരിടുന്നത്. വത്തിക്കാനിലെ രഹസ്യരേഖകള്‍ താമസസ്ഥലത്തുനിന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ മെയിലാണ് ഗബ്രിയേലിയെ അറസ്റ്റ് ചെയ്തത്. 

കത്തോലിക്കാ സഭാ ആസ്ഥാനത്തെ മറ്റ് പ്രമുഖരെക്കുറിച്ചുള്ള ആരോപണങ്ങളും പുറത്തായ രേഖകളില്‍ ഉണ്ടായിരുന്നു. സഭയിലെ തിന്മയും അഴിമതിയും പുറത്തുകൊണ്ടുവരാനാണ് തന്റെ ശ്രമമെന്ന് ഗബ്രിയേലി പറഞ്ഞു. വത്തിക്കാനിലെ കമ്പ്യൂട്ടര്‍ വിദഗ്ധനായ ക്ലൗഡിയോ സിയാര്‍ പെലെറ്റിയും കേസില്‍ പ്രതിയാണ്. കുറ്റം തെളിഞ്ഞാല്‍ നാലു വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന മോഷണക്കുറ്റമാണ്  ഗബ്രിയേലിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക