image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ അന്തരിച്ചു

VARTHA 18-Aug-2011
VARTHA 18-Aug-2011
Share
image
ചെന്നൈ: പ്രശസ്‌ത സംഗീത സംവിധായകന്‍ ജോണ്‍സണ്‍ (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നു ഇന്ന്‌ രാത്രിയാണ്‌ അന്ത്യം. ചെന്നൈയിലെ കാട്ടുപാക്കത്തുള്ള വസതിയില്‍ വെച്ചാണ്‌ വിയോഗം. റാണിയാണ്‌ ഭാര്യ. ഷാന്‍, റെന്‍ എന്നിവര്‍ മക്കള്‍.

നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവട്ടം, വടക്കുനോക്കിയന്ത്രം, അമരം, മണിച്ചിത്രത്താഴ്‌, ഞാന്‍ ഗന്ധര്‍വന്‍ തുടങ്ങിയ നിരവധി ഹിറ്റ്‌ ചിത്രങ്ങള്‍ക്ക്‌ ഈണം നല്‍കിയത്‌ ജോണ്‍സനാണ്‌.

തൃശൂരിലെ നെല്ലിക്കുന്നിലാണ്‌ 1953 മാര്‍ച്ച്‌ 26 ന്‌ ജോണ്‍സണ്‍ ജനിച്ചത്‌. നെല്ലിക്കുന്ന്‌ സെന്റ്‌ സെബാസ്‌റ്റിയന്‍സ്‌ ചര്‍ച്ചില്‍ ഗായകനായിരുന്ന അദ്ദേഹം ചെറുപ്പകാലത്തു തന്നെ ഗിത്താറിലും ഹാര്‍മോണിയത്തിലും പ്രതിഭ തെളിയിച്ചു. 1968 ല്‍ ജോണ്‍സണും ചില സുഹൃത്തുക്കളും രൂപീകരിച്ച വോയ്‌സ്‌ ഓഫ്‌ തൃശൂര്‍ ട്രൂപ്പിലൂടെ നിരവധി വേദികളില്‍ ശ്രദ്ധേയനായി. കുറച്ച്‌ വര്‍ഷങ്ങള്‍ക്കകം തന്നെ കേരളത്തിലെ പ്രമുഖ സംഗീത ട്രൂപ്പുകളിലൊന്നായി അത്‌ മാറി.

ഗായകന്‍ ജയചന്ദ്രന്‍, മാധുരി എന്നിവരും ഈ ട്രൂപ്പിനോട്‌ സഹകരിച്ചിരുന്നു. ഗായകന്‍ ജയചന്ദ്രനാണ്‌ ജി.ദേവരാജന്‍ മാസ്‌റ്റര്‍ക്ക്‌ ജോണ്‍സണെ പരിചയപ്പെടുത്തുന്നത്‌. 1974 ല്‍ ജോണ്‍സണെ ചെന്നൈയിലേക്ക്‌ ഒപ്പം കൂട്ടിയ ദേവരാജന്റെ അന്നത്തെ പല ചിത്രങ്ങളിലും ജോണ്‍സന്റെ സംഗീതസാന്നിധ്യം കൂടി കേട്ടറിയാവുന്നതാണ്‌. ആരവം എന്ന ചിത്രത്തിലൂടെ അദ്ദേഹം സ്വതന്ത്ര സംഗീത സംവിധായകനായി. ആരവത്തിനു പിന്നാലെ തകര, ചാമരം തുടങ്ങിയ ഭരതന്‍ ചിത്രങ്ങള്‍ക്കും അദ്ദേഹം സംഗീതം നല്‍കി.

കൂടെവിടെ എന്ന ചിത്രം മുതല്‍ പത്മരാജന്‍ ചിത്രങ്ങളിലും അദ്ദേഹം സ്‌ഥിരസാന്നിധ്യമായി. കൂടെവിടെയിലെ ആടിവാ കാറ്റേ എന്ന ഗാനം സംഗീതസംവിധാനരംഗത്ത്‌ അദ്ദേഹത്തിന്റെ സ്‌ഥാനം ഉറപ്പിച്ചു. പത്മരാജന്റെ അവസാന ചിത്രമായ ഞാന്‍ ഗന്ധര്‍വന്‍ വരെ 17 പത്മരാജന്‍ ചിത്രങ്ങള്‍ക്കാണ്‌ ജോണ്‍സണ്‍ ഈണമിട്ടത്‌.

മുന്നൂറോളം മലയാളചിത്രങ്ങള്‍ക്ക്‌ അദ്ദേഹം സംഗീത സംവിധാനമൊരുക്കി. ഇതില്‍ തന്നെ 1991 ല്‍ 31 ചിത്രങ്ങള്‍ക്ക്‌ ഈണമിട്ട റെക്കോര്‍ഡും ഉള്‍പ്പെടുന്നു. ഇതില്‍ 29 ചിത്രങ്ങളുടെയും ഗാനരചന നിര്‍വഹിച്ചത്‌ കൈതപ്രം ദാമോദരന്‍ നമ്പൂതിരിയായിരുന്നു. പൊന്തന്‍മാട(1993), സുകൃതം(1994) എന്നീ ചിത്രങ്ങള്‍ക്ക്‌ പശ്‌ചാത്തലസംഗീതമൊരുക്കിയതിന്‌ ദേശീയ പുരസ്‌കാരവും അദ്ദേഹത്തിന്‌ ലഭിച്ചു. ഇത്തരത്തില്‍ രണ്ടു തവണ പശ്‌ചാത്തല സംഗീതത്തിന്‌ പുരസ്‌കാരം നേടിയ ഏക സംഗീതസംവിധായകന്‍ കൂടിയാണ്‌ അദ്ദേഹം.

ഓര്‍മക്കായ്‌(1982), വടക്കുനോക്കിയന്ത്രം, മഴവില്‍ക്കാവടി(1989), അങ്ങനെ ഒരു അവധിക്കാലത്ത്‌(1999) എന്നീ ചിത്രങ്ങളിലൂടെ മികച്ച സംഗീതസംവിധായകനുള്ള സംസ്‌ഥാനസര്‍ക്കാറിന്റെ പുരസ്‌കാരം അദ്ദേഹത്തിന്‌ ലഭിച്ചു. സദയം(1992), സല്ലാപം(1996) എന്നീ ചിത്രങ്ങളിലൂടെ പശ്‌ചാത്തല സംഗീതത്തിനുള്ള സംസ്‌ഥാന സര്‍ക്കാര്‍ പുരസ്‌കാരങ്ങളും ജോണ്‍സനെ തേടിയെത്തി. യേശുദാസിനെ പ്രിയഗായകനായും ജാനകി, ചിത്ര എന്നിവരെ പ്രിയ ഗായികമാരായും വിശേഷിപ്പിച്ച ജോണ്‍സന്റെ ജനപ്രിയഗാനങ്ങളിലൂടെ ഈ ഗായകരും ജനഹൃദയങ്ങളില്‍ തുടര്‍ഹിറ്റുകളുമായി ശക്‌തസാന്നിധ്യമായി.

പത്മരാജന്‍, ഭരതന്‍, സത്യന്‍ അന്തിക്കാട്‌, ടി.വി.ചന്ദ്രന്‍, കമല്‍, ലോഹിതദാസ്‌, ബാലചന്ദ്രമേനോന്‍ തുടങ്ങിയ മുന്‍നിര സംവിധായകരുടെ ഇഷ്‌
സംവിധായകന്‍ കൂടിയായിരുന്നു ജോണ്‍സണ്‍.


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
സംസ്ഥാനത്ത് 2938 പേര്‍ക്ക് കോവിഡ്, 68,094 സാമ്പിള്‍ പരിശോധിച്ചു
വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഈ മാസം 10 വരെ അവസരം
യുകെയില്‍ മലയാളി ഡോക്ടര്‍ കടലില്‍ മുങ്ങി മരിച്ചു
ടി.വി രാജേഷും മുഹമ്മദ് റിയാസും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡില്‍
യാത്രക്കാരന് നെഞ്ച് വേദന; ഷാര്‍ജയില്‍നിന്ന് ഇന്ത്യയിലേക്കുളള വിമാനം പാകിസ്ഥാനില്‍ ഇറക്കി
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ക്കും വൈറസ് ബാധക്ക് സാധ്യതയുണ്ടാകാമെ ന്ന് ഖത്തര്‍ ആരോഗ്യ വകുപ്പ്
മന്ത്രിമാരായ കെ കെ ശൈലജയും ഇ ചന്ദ്രശേഖരനും വാക്‌സിന്‍ സ്വീകരിച്ചു
ബി ജെ പി യില്‍ വീണ്ടും സ്മിതാമേനോന്‍ വിവാദം
രാഷ്ട്രീയത്തില്‍ പോയത് തെറ്റായെന്ന് കൊല്ലം തുളസി
ബിജെപി നാല്‍പ്പതിലധികം സീറ്റുകള്‍ പ്രതീക്ഷിക്കുന്നുവെന്ന് കുമ്മനം
നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുമെന്നത് മാധ്യമ സൃഷ്ടിയാണെന്ന് എ. എ. റഹീം
ജാക്​ മാക്ക്​ ചൈനയില്‍ ഏറ്റവും വലിയ സമ്ബന്നനെന്ന പദവി നഷ്ടമായി
സഹപാഠിയായ പെണ്‍കുട്ടിക്കൊപ്പം നടന്നതിന് പതിനഞ്ചുകാരന് ക്രൂര മര്‍ദ്ദനം
'വിവാഹം കഴിക്കുമോ എന്ന് ചോദിക്കാന്‍ ചീഫ് ജസ്റ്റിസിന് എന്താണ് അധികാരം? അഡ്വ.ഹരീഷ് വാസുദേവന്‍
കോണ്‍​ഗ്രസിനകത്ത് ജിഹാദി കോണ്‍​ഗ്രസ് പിടിമുറുക്കുന്നു: കെ.സുരേന്ദ്രന്‍
കേരളത്തില്‍ വാഹനപണിമുടക്ക് തുടങ്ങി, പരീക്ഷകള്‍ മാറ്റിവച്ചു
നീതി ലഭിക്കാതെ വാളയാര്‍ (സതീഷ് ടി.എം.കെ.)
സംവിധായകന്‍ രഞ്ജിത്ത് കോഴിക്കോട് നോര്‍ത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും
ബംഗാളില്‍ ബിജെപിയെ തടയാന്‍ മമതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് തേജസ്വി യാദവ്
ദളിതര്‍ക്കും ആദിവാസികള്‍ക്കും ഭൂമിയില്ല: പതിച്ചുകൊടുക്കലിനെ വിമര്‍ശിച്ച് നിരണം ഭദ്രാസനാധിപന്‍

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut