Image

തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്യൂചിയെ പ്രസിഡന്റാക്കാം':പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍

Published on 30 September, 2012
തിരഞ്ഞെടുക്കപ്പെട്ടാല്‍ സ്യൂചിയെ പ്രസിഡന്റാക്കാം':പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍
യാങ്കോണ്‍: മ്യാന്‍മറിലെ അടുത്ത തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ടു ചെയ്ത് ജയിപ്പിച്ചാല്‍ ജനാധിപത്യ നേതാവ് ആങ് സാന്‍ സ്യൂചിയെ പ്രസിഡന്റാക്കാമെന്ന് ഇപ്പോഴത്തെ പ്രസിഡന്റ് തെയ്ന്‍ സെയ്ന്‍ പറഞ്ഞു. ബി.ബി.സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

സ്യൂചിയും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയും ഭൂരിപക്ഷം നേടിയാല്‍ ഇക്കാര്യത്തില്‍ പിന്നെന്ത് തടസ്സമാണുള്ളത്, സെയ്ന്‍ ചോദിച്ചു. ജനങ്ങള്‍ അംഗീകരിച്ചാല്‍ തനിക്കും സ്യൂചിയെ അംഗീകരിക്കുന്നതിന് ബുദ്ധിമുട്ടില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

24 വര്‍ഷത്തെ വീട്ടുതടങ്കലിനൊടുവില്‍ സ്യൂചിയെ 2010ലാണ് മ്യാന്‍മര്‍ ഭരണകൂടം മോചിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക