Image

ഡല്‍ഹി കവര്‍ച്ച: മൂന്നുപേര്‍ അറസ്റ്റില്‍, 2.85 കോടി

Published on 30 September, 2012
ഡല്‍ഹി കവര്‍ച്ച: മൂന്നുപേര്‍ അറസ്റ്റില്‍, 2.85 കോടി
ന്യൂഡല്‍ഹി: എ.ടി.എമ്മുകളില്‍ നിറയ്ക്കാനായി 5.25 കോടി രൂപ കൊണ്ടുപോകവേ വാന്‍ ആക്രമിച്ച് പണം കവര്‍ന്ന സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേര്‍ പിടിയിലായി. ഹരിയാന സ്വദേശി ദീപക് ശര്‍മ ഉള്‍പ്പെടെ മൂന്നുപേരെ തെക്കന്‍ ഡല്‍ഹിയില്‍ നിന്നാണ് അറസ്റ്റുചെയ്തത്. ഇവരില്‍ നിന്ന് 2.85 കോടി രൂപയും പോലീസ് കണ്ടെടുത്തു. 

ദീപക് ശര്‍മ്മയെ ശനിയാഴ്ച അര്‍ധരാത്രിയും മറ്റ് രണ്ടുപേരെ ഞായറാഴ്ച്ച പുലര്‍ച്ചെയാണ് അറസ്റ്റുചെയ്തത്. ഞായറാഴ്ച വൈകീട്ടാണ് പോലീസ് അറസ്റ്റ് സ്ഥിരീകരിച്ചത്. അതേസമയം സംഭവത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കൂടുതല്‍ പേര്‍ പോലീസ് വലയിലായതായി റിപ്പോര്‍ട്ടുണ്ട്. ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ക്രിമിനല്‍ സംഘമാണ് കവര്‍ച്ച ആസൂത്രണം ചെയ്തത് എന്നാണ് പോലീസിന് ലഭിച്ചിട്ടുള്ള വിവരം. 

വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിക്കാണ് സൗത്ത് ഡല്‍ഹിയിലെ ഡിഫന്‍സ് കോളനി പ്രദേശത്ത് നാടകീയമായ പണക്കവര്‍ച്ച നടന്നത്. പണം കൊണ്ടുപോയ വാനിലെ ഗാര്‍ഡ് മുന്ന സിങ്ങിനെ വെടിവച്ച ശേഷമായിരുന്നു കവര്‍ച്ച. സിങ് പിന്നീട് ആശുപത്രിയില്‍ വെച്ച് മരിച്ചു. കവര്‍ച്ച നടത്തിയ ശേഷം ഉപേക്ഷിച്ച വാന്‍ കഴിഞ്ഞദിവസം പോലീസ് കണ്ടെത്തിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക