Image

തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു

Published on 30 September, 2012
തിരുവനന്തപുരത്ത് കോളറ സ്ഥിരീകരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കോളറ ബാധ സ്ഥിരീകരിച്ചു. പുതിയതുറ തീരമേഖലയില്‍ നിന്നുള്ള എട്ട് മാസം പ്രായമായ കുഞ്ഞിനാണ് കോളറ ബാധ കണ്‌ടെത്തിയിരിക്കുന്നത്. ഇവിടെ നിന്നുള്ള മറ്റൊരു കുട്ടിയും നിരീക്ഷണത്തിലാണ്. 

രോഗലക്ഷണമുള്ളവര്‍ എത്രയും പെട്ടന്ന് ചികിത്സ തേടണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. തീരദേശത്ത് രോഗലക്ഷണങ്ങള്‍ കണ്‌ടെത്തിയതിനെ തുടര്‍ന്ന് ഒരാഴ്ചയായി മെഡിക്കല്‍ സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്. ഏറെക്കാലങ്ങള്‍ക്ക് ശേഷമാണ് തലസ്ഥാന ജില്ലയില്‍ കോളറ ബാധ കണ്‌ടെത്തിയത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക