Image

പൊതുവേദിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് അജിത് പവാര്‍

Published on 30 September, 2012
പൊതുവേദിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് അജിത് പവാര്‍
മുംബൈ: പൊതുവേദിയില്‍ കോണ്‍ഗ്രസിനെ പരോക്ഷമായി വിമര്‍ശിച്ച് അജിത് പവാര്‍. തനിക്കെതിരായ ആരോപണങ്ങള്‍ കല്‍ക്കരിപാട വിവാദത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ ലക്ഷ്യമിട്ടാണെന്നായിരുന്നു പവാറിന്റെ വിമര്‍ശനം. കല്‍ക്കരി കൊണ്ട് തങ്ങളെ കരിതേയ്ക്കാനായിരുന്നു ശ്രമമെന്നും അജിത് പവാര്‍ ആരോപിച്ചു. 

അഹമ്മദ് നഗര്‍ ജില്ലയിലെ അകോലെയില്‍ ഒരു പൊതുവേദിയില്‍ സംസാരിക്കുകയായിരുന്നു അജിത് പവാര്‍. എന്നാല്‍ കോണ്‍ഗ്രസിനെ അദ്ദേഹം പേരെടുത്ത് പരാമര്‍ശിച്ചില്ല. ജലസേചന വകുപ്പ് മന്ത്രിയായിരുന്നപ്പോഴുണ്ടായ അഴിമതിയുടെ പേരിലാണ് കഴിഞ്ഞ ദിവസം മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിസ്ഥാനം എന്‍സിപി നേതാവായ അജിത് പവാര്‍ രാജിവെച്ചത്. ഇതിനുശേഷം അദ്ദേഹം പങ്കെടുത്ത ആദ്യ പൊതുപരിപാടിയായിരുന്നു ഇത്. എന്‍സിപിയെ കരിതേച്ചുകാണിക്കാനുള്ള ഗൂഢാലോചനയായിരുന്നു ഇതെന്നും എന്നാല്‍ ജനങ്ങള്‍ എന്‍സിപിക്ക് ഒപ്പമുള്ളതിനാല്‍ ഒന്നും ഭയക്കേണ്ടതില്ലെന്നും അജിത് പവാര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക