Image

രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമെന്ന് എന്‍.ഡി തിവാരി

Published on 30 September, 2012
രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമെന്ന് എന്‍.ഡി തിവാരി
ഡെറാഡൂണ്‍: രാഷ്ട്രീയത്തില്‍ സജീവമാകാന്‍ ആഗ്രഹമെന്ന് മുന്‍ മുഖ്യമന്ത്രിയും ഗവര്‍ണറുമായ എന്‍.ഡി തിവാരി. എന്നാല്‍ കോണ്‍ഗ്രസിന് തന്നെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവു കൂടിയായ തിവാരി കൂട്ടിച്ചേര്‍ത്തു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു തിവാരി. 

ജനങ്ങളുടെ സേവകനാണ് താന്‍. നേരിട്ടോ അല്ലാതെയോ താന്‍ ജനങ്ങളെ സേവിച്ചുകൊണ്ടിരിക്കും. ഒരവസരം കൂടി നല്‍കുകയാണെങ്കില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ വീണ്ടുമെത്താന്‍ താല്‍പര്യമുണ്‌ടെന്നും തിവാരി കൂട്ടിച്ചേര്‍ത്തു. ആരോഗ്യസ്ഥിതിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താനിപ്പോഴും പൂര്‍ണ ആരോഗ്യവാനാണെന്നായിരുന്നു 86 കാരനായ തിവാരിയുടെ മറുപടി. തന്നെപ്പോലുള്ളവരുടെ പരിചയസമ്പത്ത് പ്രയോജനപ്പെടുത്താത്തതിനാലാണ് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നതെന്നും തിവാരി പറഞ്ഞു. ആന്ധ്ര ഗവര്‍ണറായിരുന്ന തിവാരി ഒരു വിവാദ സിഡി പുറത്തുവന്നതിനെ തുടര്‍ന്ന് ആ പദവി രാജിവെയ്ക്കുകയായിരുന്നു.

പിതൃത്വ പ്രശ്‌നത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ചില തല്‍പരകക്ഷികള്‍ നടത്തിയ ഗൂഢാലോചനയാണെന്നായിരുന്നു തിവാരിയുടെ മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക