Image

യുപിഎയും എന്‍ഡിഎയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സിപിഐ

Published on 30 September, 2012
യുപിഎയും എന്‍ഡിഎയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സിപിഐ
  ഭുവനേശ്വര്‍: യുപിഎയും എന്‍ഡിഎയും അടുത്ത തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് സിപിഐ. ഇടതിന്റെയും മറ്റ് ജനാധിപത്യ പാര്‍ട്ടികളുടെയും നേതൃത്വത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയുമെന്നും സിപിഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡിയും മുതിര്‍ന്ന നേതാവ് എ.ബി ബര്‍ദ്ദനും ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

അധികാരത്തില്‍ തിരിച്ചുവരാനാണ് ബിജെപിയുടെ ശ്രമം. എന്നാല്‍ ഉള്‍പാര്‍ട്ടി പോരും നേതാക്കള്‍ അഴിമതിയില്‍ കുടുങ്ങിയതും ബിജെപിക്ക് തിരിച്ചടിയാകുമെന്ന് ഇരുവരും പറഞ്ഞു. തെറ്റായ സാമ്പത്തിക നയവും അഴിമതിയും മൂലം യുപിഎയെയും ജനങ്ങള്‍ അധികാരത്തിലെത്തിക്കില്ലെന്ന് നേതാക്കള്‍ പറഞ്ഞു. ഈ സാഹചര്യത്തിലാകും ജനങ്ങള്‍ ഇടതിനെയും മറ്റ് ജനാധിപത്യ പാര്‍ട്ടികളെയും കുറിച്ച് ആലോചിക്കുകയെന്നും ഇരുവരും കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക