Image

കാഷ്മീര്‍ വിഷയത്തില്‍ സുസ്ഥിരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് സര്‍ദാരി

Published on 30 September, 2012
കാഷ്മീര്‍ വിഷയത്തില്‍ സുസ്ഥിരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് സര്‍ദാരി
ന്യൂയോര്‍ക്ക്: കാഷ്മീര്‍ വിഷയത്തില്‍ സുസ്ഥിരമായ പരിഹാരമാണ് ആഗ്രഹിക്കുന്നതെന്ന് പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി. കാഷ്മീരിലെ ഹൂറിയത് നേതാവ് മിര്‍വെയ്‌സ് മൊഹമ്മദ് ഉമര്‍ ഫാറൂഖുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സര്‍ദാരി ഇക്കാര്യം വ്യക്തമാക്കിയത്. പരിഹാരമുണ്ടാകുന്ന തരത്തിലുള്ള തടസമില്ലാത്ത ചര്‍ച്ചയാണ് ഇന്ത്യയുമായി ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതെന്നും സര്‍ദാരി കൂട്ടിച്ചേര്‍ത്തു. 

ന്യൂയോര്‍ക്കില്‍ യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാനെത്തിയ സര്‍ദാരി ഇവിടെ വെച്ചാണ് മിര്‍വെയ്‌സുമായി കൂടിക്കാഴ്ച നടത്തിയത്. കാഷ്മീരിലെ ജനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ തുടര്‍ന്നും ധാര്‍മിക, രാഷ്ട്രീയ പിന്തുണ നല്‍കുമെന്നും സര്‍ദാരി ആവര്‍ത്തിച്ചു. പാക് വിദേശകാര്യമന്ത്രി ഹിന റബ്ബാനി ഖാറും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക