Image

തെലങ്കാന വിഷയം: ഓസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി

Published on 30 September, 2012
തെലങ്കാന വിഷയം: ഓസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി
ഹൈദരാബാദ്: തെലങ്കാന വിഷയത്തില്‍ ഓസ്മാനിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥികളും പോലീസും ഏറ്റുമുട്ടി. തെലങ്കാന വിഷയത്തില്‍ സംയുക്ത ആക്ഷന്‍ കമ്മറ്റി ഹൈദരാബാദില്‍ ഇന്ന് മാര്‍ച്ച് നടത്താനിരിക്കെ പോലീസ് ഓസ്മാനിയ സര്‍വകലാശാലയില്‍ കനത്ത സുരക്ഷയൊരുക്കിയിരുന്നു. ഇത് മറികടക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും കണ്ണീര്‍വാതകം പ്രയോഗിക്കുകയുമായിരുന്നു. 

വൈകിട്ട് മൂന്നു മണിക്കാണ് മാര്‍ച്ച് ആഹ്വാനം ചെയ്തിരിക്കുന്നത്. മറ്റ് ജില്ലകളില്‍ നിന്നും മാര്‍ച്ചില്‍ പങ്കെടുക്കാന്‍ ആളുകള്‍ എത്തുന്നത് തടയാനായി ഹൈദരാബാദിലേക്കുള്ള നാല്‍പത് തീവണ്ടികള്‍ റെയില്‍വേ റദ്ദാക്കിയിട്ടുണ്ട്. സബര്‍ബന്‍ തീവണ്ടികളും മള്‍ട്ടി മോഡല്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസും ലോക്കല്‍ തീവണ്ടികളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. അതേസമയം മാര്‍ച്ചില്‍ പങ്കെടുക്കാന്‍ തെലങ്കാന മേഖലയിലെ വിവിധ ജില്ലകളില്‍ നിന്നെത്തുന്നവരെ പോലീസ് അറസ്റ്റ് ചെയ്യുകയാണെന്ന് സംയുക്ത ആക്ഷന്‍ കമ്മറ്റി കണ്‍വീനര്‍ എം. കോദണ്ഡറാം ആരോപിച്ചു. 

സമാധാനപരമായി മാര്‍ച്ച് നടത്തുന്നതിന് പോലീസും സര്‍ക്കാരും സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക