Image

കോടതി ഉത്തരവ്‌ അനുസരിച്ച്‌ കര്‍ണാടക തമിഴ്‌നാടിന്‌ വെള്ളം നല്‍കിത്തുടങ്ങി

Published on 30 September, 2012
കോടതി ഉത്തരവ്‌ അനുസരിച്ച്‌ കര്‍ണാടക തമിഴ്‌നാടിന്‌ വെള്ളം നല്‍കിത്തുടങ്ങി
മാണ്‌ഡ്യ: തമിഴ്‌നാടിന്‌ കര്‍ണാടക കാവേരി നദീജലം നല്‍കിത്തുടങ്ങി. ഇന്നലെ രാത്രി മുതല്‍ കൃഷ്‌ണരാജസാഗര്‍ അണക്കെട്ടില്‍ നിന്നും കബനി അണക്കെട്ടില്‍ നിന്നും 5000 ഘനയടി വെള്ളമാണ്‌ തമിഴ്‌നാടിന്‌ നല്‍കിയത്‌. തമിവ്‌നാട്‌ വെള്ളം നല്‌കാന്‍ സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു.

അതിനിടെ തമിഴ്‌നാട്ടിലേക്ക്‌ വെള്ളം വിട്ടുകൊടുക്കാന്‍ തുടങ്ങിയതറിഞ്ഞ്‌ കര്‍ണാടകയുടെ പലഭാഗങ്ങളിലും ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്‌ട്‌. ഗെജ്ജാലഗിരിയില്‍ കര്‍ഷകര്‍ ബാംഗളൂര്‍-മൈസൂര്‍ ഹൈവേ ഉപരോധിച്ചു. ഉപരോധം നടത്തിയ ജനതാദള്‍-എസ്‌ എംഎല്‍എ സി.എസ്‌ പുട്ടരാജു ഉള്‍പ്പെടെ അന്‍പതോളം പേരെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഒക്‌ടോബര്‍ 15 വരെ 9000 ഘനയടി വെള്ളം തമിഴ്‌നാടിന്‌ നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. ഉത്തരവ്‌ പാലിച്ചില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക