Image

വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണം സി.പി.ഐ

Published on 29 September, 2012
വിലക്കയറ്റം ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണം സി.പി.ഐ
തിരുവനന്തപുരം: സംസ്ഥാനത്തെ നിത്യോപയോഗസാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി അടിയന്തരമായി സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സി.പി.ഐ നിയമസഭാ കക്ഷി നേതാവ് സി.ദിവാകരന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ ഇടത് മുന്നണി യോഗം ചേരാത്തത് നിര്‍ഭാഗ്യകരമാണ്.

കേരളത്തിലെ 14000ത്തില്‍പ്പരം റേഷന്‍കടകളും 3000ത്തിലേറെ മാവേലിസ്‌റ്റോറുകളും അടങ്ങുന്ന പൊതുവിതരണശൃംഖല കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല. 600ലേറെ മാവേലി സ്‌റ്റോറുകള്‍ അടച്ച് പൂട്ടാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മാവേലി സ്‌റ്റോറുകള്‍വഴി വിതരണം ചെയ്തിരുന്ന 13 ഇനം സാധനങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിത്യോപയോഗസാധനങ്ങളുടെ വില അഞ്ചുരൂപ മുതല്‍ 10രൂപവരെ ഒരുമാസത്തിനിടയില്‍ വര്‍ധിച്ചു. ആന്ധ്രയില്‍നിന്നും ബംഗാളില്‍നിന്നും അരി സംഭരിച്ചു സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യണം. കേന്ദ്രം അനുവദിച്ച അരിയും ഗോതമ്പും ഏറ്റെടുക്കുന്നില്ലെന്നാണ് എഫ്.സി.ഐയില്‍ നിന്ന് ലഭിക്കുന്ന വിവരം. കേരളത്തിന് അര്‍ഹമായ പഞ്ചസാരയും മണ്ണെണ്ണയും ഭക്ഷ്യധാന്യവും അനുവദിച്ചുകിട്ടാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി നിവേദകസംഘം ദല്‍ഹിയില്‍ പോവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക