Image

ആണത്തമുള്ളവരാണെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കണം -ബാലകൃഷ്ണ പിള്ള

Published on 29 September, 2012
ആണത്തമുള്ളവരാണെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കണം -ബാലകൃഷ്ണ പിള്ള
പത്തനംതിട്ട: ആണത്തമുള്ളവരാണെങ്കില്‍ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് തുറന്നു പറയണമെന്ന് കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള. തുറന്ന് പറഞ്ഞാല്‍ മന്ത്രി സ്ഥാനവും എം.എല്‍.എ സ്ഥാനവും നഷ്ടപ്പെടുമെന്നതിനാല്‍ അതിന് മുതിരത്തില്ലെന്നും പത്തനംതിട്ട പ്രസ് ക്‌ളബില്‍ നടന്ന മുഖാമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

പിതാവും മകനും തമ്മില്‍ പ്രശ്‌നമില്ല, പാര്‍ട്ടിയും മന്ത്രിയും തമ്മിലാണ് പ്രശ്‌നം. കസേര കൊടുത്തവരെ തള്ളി പറയുന്ന മന്ത്രിയെ പാര്‍ട്ടിക്ക് വേണ്ട. ബദല്‍ സംഘടനയുണ്ടാക്കാന്‍ നില്‍ക്കുന്നയാളെ സംരക്ഷിച്ച് നിര്‍ത്തുന്നവര്‍ അധാര്‍മികവും അപഹാസ്യവുമായ പ്രവൃത്തിയാണ് ചെയ്യുന്നത്. ശബരിമലയെ ദ്രോഹിച്ച് ഒരു വന്യജീവി സംരക്ഷണവും വേണ്ടെന്നും അദ്ദേഹം പറഞ്ഞു. കടുവയെ സംരക്ഷിക്കേണ്ടത് ആവശ്യമാണ്. അതിന്റെ പേരില്‍ ശബരിമല ക്ഷേത്രത്തില്‍ പോകുന്നവരെ ആരും തടയുമെന്ന് തോന്നുന്നില്ല. ദേവസ്വം ബോര്‍ഡിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന് കേള്‍ക്കുന്നുവെന്ന ചോദ്യത്തിന് മന്ത്രി ശിവകുമാറിന്റെ കീഴില്‍ ബോര്‍ഡ് പ്രസിഡന്റാവുന്നതിലും ഭേദം ആത്മഹത്യയാണെന്നായിരുന്നു മറുപടി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക