Image

കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് എം. വി രാഘവന്‍

Published on 29 September, 2012
കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടിയെന്ന് എം. വി രാഘവന്‍
കണ്ണൂര്‍: സിഖ് കൂട്ടക്കൊലയുടെ പാപക്കറ മാറ്റുന്നതിനാണ് കോണ്‍ഗ്രസ് മന്‍മോഹന്‍ സിങിനെ പ്രധാനമന്ത്രിയാക്കിയതെന്ന് സി.എം.പി ജനറല്‍ സെക്രട്ടറി എം.വി. രാഘവന്‍.എന്നാല്‍ പാപക്കറ മുഴുവന്‍ ജനങ്ങള്‍ പേറേണ്ടി വന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ ജില്ലാ ബാങ്ക് ഹാളില്‍ ഇരുപത്തിയാറാമത് സി.എം.പി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മന്‍മോഹന്‍ കുറിവെപ്പുകാരനാണ്. ആഴ്ചക്കുറിയെന്നാണ് നാട്ടില്‍ പറയുക, അതുപോലെയാണ് കാര്യങ്ങള്‍. പെട്രോളിനും ഡീസലിനുമെല്ലാം വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കോണ്‍ഗ്രസ് ബൂര്‍ഷ്വാ പാര്‍ട്ടി തന്നെയാണ്. കുത്തക മുതലാളിത്ത നേതൃത്വത്തിലാണ് പാര്‍ട്ടിയുള്ളത്. ആ പാര്‍ട്ടിയില്‍ ജനാധിപത്യപരമായ മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തൊഴിലാളി വര്‍ഗ്ഗ ആധിപത്യം വേണമെന്ന് ആഗ്രഹിക്കുന്നില്ല. നാണം കെട്ട കമ്മ്യൂണിസമല്ല തങ്ങളുടേത്. തൊഴിലാളി വര്‍ഗ്ഗ ആധിപത്യമെന്ന് പറഞ്ഞു നടക്കുന്നവര്‍ കമ്മ്യൂണിസ്റ്റ് നേതാക്കളെയടക്കം കൊന്നിട്ട് വിപ്‌ളവകാരികളെന്ന് മേനിനടിക്കുകയാണ് . സി.പി.എമ്മിലെ യുവാക്കളോട് എനിക്കൊന്നേ പറയാനുള്ളൂ അവര്‍ നിങ്ങളെ പറ്റിക്കുകയാണ്.ദേശീയ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസം ശക്തമാക്കുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് തങ്ങളെന്നും എം. വി രാഘവര്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക