Image

ഗുല്‍സാറിന് ഇന്ദിരാഗാന്ധി പുരസ്‌കാരം

Published on 29 September, 2012
ഗുല്‍സാറിന് ഇന്ദിരാഗാന്ധി പുരസ്‌കാരം
ന്യൂഡല്‍ഹി: ദേശീയോദ്ഗ്രഥനത്തിനുള്ള ഇരുപത്തിയേഴാമത് ഇന്ദിരാഗാന്ധി അവാര്‍ഡിന് പ്രമുഖ ഗാനരചയിതാവും കവിയും ചലച്ചിത്രനിര്‍മാതാവുമായ ഗുല്‍സാറിനെ നാമനിര്‍ദേശംചെയ്തു. ദേശസ്‌നേഹം വളര്‍ത്തുന്നതില്‍ വഹിച്ച പങ്ക് കണക്കിലെടുത്ത് നല്‍കുന്ന പുരസ്‌കാരം എഴുപത്തഞ്ചുകാരനായ ഗുല്‍സാറിന് ഞായറാഴ്ച കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി സമ്മാനിക്കും. അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

ഗുല്‍സാറിനുമുമ്പ് ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍, ഗാനരചയിതാവ് ജാവേദ് അക്തര്‍, സംഗീത സംവിധായകന്‍ എ.ആര്‍. റഹ്മാന്‍ തുടങ്ങിയവര്‍ക്കാണ് ചലച്ചിത്രരംഗത്തുനിന്ന് ഈ പുരസ്‌കാരം ലഭിച്ചിട്ടുള്ളത്. 1934 ആഗസ്ത് 18ന് ഇപ്പോള്‍ പാകിസ്താന്റെ ഭാഗമായ ദിനയില്‍ ജനിച്ച സമ്പൂരണ്‍ സിങ് കല്‍റയാണ് 'ഗുല്‍സാര്‍' എന്ന തൂലികാനാമത്തില്‍ പ്രശസ്തനായത്. ഹിന്ദിയിലും ഉറുദുവിലുമായിരുന്നു ആദ്യരചനകള്‍. പഞ്ചാബിയിലും ഹിന്ദിയിലും അദ്ദേഹം രചന നടത്തി. 

ചാന്ദ് പുഖ്‌രാജ്കാ, രാത്പഷ്ചിത്രയ്കി, പന്ത്രഹ് പാഞ്ച്, പച്ചാത്തര്‍ എന്നീ കവിതാസമാഹാരങ്ങളും രാവിപാര്‍, ദുവാന്‍ എന്നീ കഥാസമാഹാരങ്ങളും അദ്ദേഹത്തിന്‍േറതാണ്. ഗാനരചനാരംഗത്ത് അദ്ദേഹം പ്രശസ്ത സംഗീതസംവിധായകരോടൊത്ത് പ്രവര്‍ത്തിച്ചു. രാഹുല്‍ ദേവ് ബര്‍മന്‍, എ.ആര്‍. റഹ്മാന്‍, വിശാല്‍ഭരദ്വാജ്, സച്ചിന്‍ദേവ് ബര്‍മന്‍, സലില്‍ ചൗധരി, ലക്ഷ്മികാന്ത് പ്യാരേലാല്‍ എന്നിവര്‍ അവരില്‍ പ്രമുഖരാണ്. പദ്മഭൂഷന്‍ അടക്കം നിരവധി പുരസ്‌കാരങ്ങള്‍ നേടി.

ഗുല്‍സാറിന് ഇന്ദിരാഗാന്ധി പുരസ്‌കാരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക