Image

വര്‍ഗീയ കേസുകള്‍ അന്വേഷിക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡ്

Published on 29 September, 2012
വര്‍ഗീയ കേസുകള്‍ അന്വേഷിക്കാന്‍ സ്‌പെഷല്‍ സ്‌ക്വാഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടും പരിസരങ്ങളിലുമുണ്ടായ വര്‍ഗീയ സംഘര്‍ഷങ്ങളിലെ പ്രതികളെ കണ്ടെത്താന്‍ പ്രത്യേക സ്‌ക്വാഡിന് രൂപം നല്‍കി. ഒട്ടേറെ പ്രതികളെ പിടികൂടാന്‍ ഇനിയും ബാക്കിയുള്ള സാഹചര്യത്തിലാണിത്. ഹോസ്ദുര്‍ഗ് എസ്.ഐ ഇ.വി. സുധാകരന്റെ നേതൃത്വത്തിലാണ് സ്‌പെഷല്‍ ടീമിനെ നിയോഗിച്ചത്.

ഹോസ്ദുര്‍ഗ് പൊലീസ് രജിസ്റ്റര്‍ ചെയ്ത 94 വര്‍ഗീയ സംഘര്‍ഷ കേസുകളാണുള്ളത്. ഇതില്‍ ഇതുവരെ 135 പ്രതികളെ പിടികൂടി. 200ലേറെ പ്രതികളെ ഇനിയും പിടികൂടാനുണ്ട്. പിടികൂടാനുള്ളവരില്‍ ഒട്ടേറെപേര്‍ വിദേശത്തേക്ക് കടന്നിട്ടുണ്ട്. ബാക്കിയുള്ളവര്‍ നാട്ടിലും അന്യസംസ്ഥാനത്തുമായി ഒളിവിലാണ്. സ്‌പെഷല്‍ അന്വേഷണ സംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാഞ്ഞങ്ങാട് വടകരമുക്കിലെ ഇല്യാസിനെ (22) ഹോസ്ദുര്‍ഗ് ഒന്നാംക്‌ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി (ഒന്ന്) ഇന്നലെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ഏതാനും കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കിയെങ്കിലും സര്‍ക്കാര്‍ അനുമതി കിട്ടാത്തതിനാല്‍ പൊലീസ് കുറ്റപത്രം നല്‍കിയിട്ടില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക