Image

ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന്‌ 30,000 ദിനാര്‍ നഷ്‌ടപരിഹാരം വിധിച്ചു

Published on 29 September, 2012
ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന്‌ 30,000 ദിനാര്‍ നഷ്‌ടപരിഹാരം വിധിച്ചു
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളിയുടെ കുടുംബത്തിന്‌ 30,000 ദിനാര്‍ (ഏകദേശം 40.29 ലക്ഷം രൂപ) നഷ്‌ടപരിഹാരം വിധിച്ചു.

2010 ഫെബ്രുവരിയിലാണ്‌ കേസിനാസ്‌പദമായ സംഭവം. കാഞ്ഞങ്ങാട്‌ സ്വദേശി റെജി ഷെയ്‌ഖ്‌ ഈസ ബിന്‍ സല്‍മാന്‍ ഹൈവേ മുറിച്ചു കടക്കുന്നതിനിടയില്‍ വാഹനമിടിച്ചാണ്‌ മരിച്ചത്‌.

അല്‍ ബഷാര്‍ ഇന്‍ഡസ്‌ട്രിയല്‍ മെയിന്റനന്‍സ്‌ വര്‍ക്‌സ്‌ കമ്പനിയില്‍ ജോലിക്കാരനായിരുന്നു റെജി. ഭാര്യയും രണ്‌ടു പെണ്‍മക്കളുമുണ്‌ട്‌. ഗള്‍ഫ്‌ യൂണിയന്‍ ഇന്‍ഷ്വറന്‍സ്‌ കമ്പനിയാണു തുക നല്‍കേണ്‌ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക