Image

കുവൈറ്റില്‍ ഗാര്‍ഹിക വീസക്കാര്‍ക്ക്‌ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന

സലിം കോട്ടയില്‍ Published on 29 September, 2012
കുവൈറ്റില്‍ ഗാര്‍ഹിക വീസക്കാര്‍ക്ക്‌ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആലോചന
കുവൈറ്റ്‌ : ഗാര്‍ഹിക വീസയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക്‌ അവരുടെ സ്വന്തം രാഷ്ട്രമോഴിച്ച്‌ മറ്റ്‌ രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നതിന്‌ നിയന്ത്രണം വരുത്തുവാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു.

സ്‌പോണ്‍സറുടെ കൂടയോ, അല്ലെങ്കില്‍ അവരുടെ ബന്ധുക്കളുടെയോ അല്ലാതെ പോകുന്നവര്‍ക്ക്‌ സ്വന്തം സ്‌പോണ്‍സറുടെ അനുമതി പത്രം നിര്‍ബന്ധമാക്കാനാണ്‌ ആലോചിക്കുന്നത്‌. ഇതിന്റെ പ്രായോഗിക പഠനത്തിന്‌ കുടിയേറ്റ വകുപ്പ്‌ സമിതിയെ നിയമിച്ചതായി പത്രം കൂട്ടിച്ചേര്‍ത്തു. ഇത്തരം അനുമതി പത്രങ്ങള്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്ക്‌ ലഭിക്കുവാന്‍ അവരുടെ സ്‌പോണ്‍സര്‍ അഭ്യന്തര വകുപ്പിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ഓഫീസുകളില്‍ ഹജാരാകേണ്‌ടിവരുമെന്ന്‌ സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

രാജ്യത്ത്‌ തൊഴില്‍ വീസ ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ നിരവധി തൊഴിലാളികള്‍ ഗാര്‍ഹിക വീസയില്‍ തൊഴില്‍ മേഖലയില്‍ ജോലി ചെയ്യുന്നതായി കരുതപ്പെടുന്നു. വര്‍ഷത്തില്‍ അക്കാമ(റസിഡന്‍സ്‌)ക്കു വേണ്‌ടി വലിയൊരു ഒരു തുക സ്‌പോണ്‍സര്‍ക്ക്‌ നല്‍കിവരുന്ന ഇത്തരക്കാരെ സാമ്പത്തികമായി ചൂഷണംചെയ്യാനുള്ള മറ്റൊരു തീരുമാനമായി മാറാതിരിക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക