Image

സിദാന്റെ 'ഹെ്ഡ്ബട്ട്' ചരിത്രത്തില്‍

Published on 29 September, 2012
സിദാന്റെ 'ഹെ്ഡ്ബട്ട്' ചരിത്രത്തില്‍
പാരീസ്: ഇറ്റാലിയന്‍ താരം മാര്‍ക്കോ മറ്റെരാസിയുടെ നെഞ്ചത്ത് ഫ്രഞ്ച് താരം സിനദിന്‍ സിദാന്‍ തല കൊണ്ടിടിക്കുന്ന (ഹെഡ്ബട്ട്) ദൃശ്യം ഫുട്‌ബോള്‍ പ്രേമികള്‍ മറക്കാനിടയില്ല. 2006 ലോകകപ്പിന്റെ ഫൈനലില്‍ സിദാന് ചുവപ്പുകാര്‍ഡ് കിട്ടിയത് ഈ കുപ്രസിദ്ധമായ നിമിഷത്തിന്റെ പേരിലായിരുന്നു. ഫൈനലില്‍ ഇറ്റലി ജയിച്ചതോടെ സിദാന്റെ കരിയറിലെ കറുത്ത പാടായി തലകൊണ്ടിടി മാറി.
കാലമെത്ര കടന്നാലും സിദാന്റെ 'ഹെ്ഡ്ബട്ട്' ചരിത്രത്തില്‍ നിലനില്‍ക്കും. പാരീസിലെ പോംപിഡു സെന്ററില്‍ അഞ്ചുമീറ്റര്‍ ഉയരമുള്ള വെങ്കലപ്രതിമയായി ഈ ദൃശ്യം പുനരവതരിച്ചുകഴിഞ്ഞു. ഹെഡ്ബട്ട് എന്നാണ് ശില്പത്തിന്റെ പേര്.
അള്‍ജീരിയക്കാരനായ ആദീല്‍ അബ്ദെസെമദ് എന്ന ശില്പിയാണ് ഈ വെങ്കലപ്രതിമ തീര്‍ത്തത്. തന്റെ പ്രദര്‍ശനത്തിന്റെ ഭാഗമായാണ് അദ്ദേഹം ഈ പ്രതിമ ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വിജയങ്ങളെ മാത്രമല്ല, തോല്‍വികളെയും കുറിക്കാന്‍ ശില്പങ്ങളാകാമെന്ന് തെളിയിക്കുകയാണ് അബ്ദെസെമദ്. നേരത്തേ ന്യൂയോര്‍ക്കില്‍ പ്രദര്‍ശിപ്പിച്ച പ്രതിമ, പാരീസില്‍ ജനവരി വരെ പ്രദര്‍ശിപ്പിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക