Image

ഐക്യം തകര്‍ത്തത് അരവിന്ദ് കെജ് രിവാളാണെന്ന് അണ്ണാ ഹസാരെ.

Published on 29 September, 2012
ഐക്യം തകര്‍ത്തത് അരവിന്ദ് കെജ് രിവാളാണെന്ന് അണ്ണാ ഹസാരെ.
ന്യൂഡല്‍ഹി: അഴിമതിവിരുദ്ധ മുന്നേറ്റമെന്ന പേരില്‍ തന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട സംഘത്തിന്റെ ഐക്യം തകര്‍ത്തത് അരവിന്ദ് കെജ് രിവാളാണെന്ന് അണ്ണാ ഹസാരെ. കെജ് രിവാളിന്റെ രാഷ്ട്രീയമോഹങ്ങളാണ് അഴിമതിവരുദ്ധ മുന്നേറ്റ സംഘത്തിന്റെ ഐക്യത്തെ ബാധിച്ചതെന്ന് ഹസാരെ വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തത് കൊണ്ടാണ് കെജ് രിവാളിന്റെ നീക്കത്തോട് പരസ്യമായിത്തന്നെ വിയോജിപ്പ് പ്രകടിപ്പിച്ചതെന്നും ഇതേച്ചൊല്ലിയാണ് സംഘം പിളര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ പേരോ ചിത്രമോ പുതിയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കരുതെന്ന് ഹസാരെ കെജ് രിവാളിനോട് പറഞ്ഞു.

 ഇതിനിടെ പുതിയ രാഷ്ട്രീയപാര്‍ട്ടി എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് ജനങ്ങളോട് അഭിപ്രായമാരായുമെന്ന് കെജ് രിവാള്‍ പറഞ്ഞു. പുതിയ പാര്‍ട്ടിയുടെ ഭരണഘടന, വീക്ഷണം തുടങ്ങിയവയുടെ കരട് ഗാന്ധിജയന്തി ദിനത്തില്‍ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും അതിന് ശേഷം മുതിര്‍ന്ന നേതാക്കള്‍ രാജ്യത്തുടനീളം സഞ്ചരിച്ച് ജനാഭിപ്രായം തേടുമെന്നും കെജ് രിവാള്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക