Image

ചൊവ്വയില്‍ വെള്ളം തെളിവുമായി ക്യൂരിയോസിറ്റി

Published on 29 September, 2012
ചൊവ്വയില്‍ വെള്ളം തെളിവുമായി ക്യൂരിയോസിറ്റി
വാഷിങ്ടണ്‍: ചൊവ്വയില്‍ പര്യവേക്ഷണത്തിലേര്‍പ്പെട്ടിട്ടുള്ള നാസ പേടകം ക്യൂരിയോസിറ്റി അവിടെ വെള്ളമുണ്ടായിരുന്നതിന് ഭൂഗര്‍ഭശാസ്ത്രപരമായ തെളിവ് കണ്ടെത്തി. ചൊവ്വയില്‍ അരുവി ഒഴുകിയിരുന്നതിന്റെ തെളിവുകളാണ് ക്യൂരിയോസിറ്റി ശേഖരിച്ചത്. 'ചൊവ്വയില്‍ വെള്ളമുണ്ടായിരുന്നതിന്റെ തെളിവുകള്‍ നേരത്തെയും ലഭിച്ചിട്ടുണ്ട്. എന്നാല്‍, ചരല്‍ക്കല്ലുകളടക്കം അരുവിയുടെ അടയാളങ്ങള്‍ അടങ്ങിയ പാറക്കൂട്ടങ്ങള്‍ കണ്ടെത്തുന്നത് ഇതാദ്യമാണ്'നാസ വ്യക്തമാക്കി. ചരല്‍ക്കല്ലുകളുടെ വലുപ്പത്തില്‍നിന്ന് സെക്കന്‍ഡില്‍ മൂന്ന് അടി തോതിലാണ് വെള്ളം ഒഴുകിയിരുന്നതെന്ന് അനുമാനിക്കാമെന്ന് ക്യൂരിയോസിറ്റി സയന്‍സ് കോഇന്‍വെസ്റ്റിഗേറ്റര്‍ വില്യം ഡീട്രിച്ച് പറഞ്ഞു.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക