Image

റൗളിങിന്റെ നോവലില്‍ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലവും.

Published on 29 September, 2012
റൗളിങിന്റെ നോവലില്‍  ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലവും.
ലണ്ടന്‍: ഹാരി പോട്ടര്‍ കഥാകാരിയുടെ പുതിയ പുസ്തകമായ 'ദ കാഷ്വല്‍ വേക്കന്‍സി'യെന്ന പുസ്തകത്തില്‍ ഇന്ത്യയുടെ സാംസ്‌കാരിക പശ്ചാത്തലവും. ബ്രിട്ടനിലെ ഒരു സിഖ് കുടുംബത്തിന് കഥയില്‍ നിര്‍ണായക സ്ഥാനമുണ്ട്.നോവലിലെ പേജ്‌ഫോഡ് എന്ന ഗ്രാമത്തിലാണ് സുഖ്‌വീന്ദറിനേയും കുടുംബത്തെയും ജെ.കെ റൗളിങ് പ്രതിഷ്ഠിച്ചിരിക്കുന്നത്. 'യൗവന കാലത്ത് പരിചയമുള്ള സിഖ് യുവതിയാണ് സിഖ് മതത്തോട് താത്പര്യമുണ്ടാക്കിയത്. അങ്ങനെയാണ് നോവലിലെ വെള്ളക്കാരല്ലാത്ത കുടുംബത്തെക്കുറിച്ച് പറഞ്ഞപ്പോള്‍ സിഖ് കുടുംബം സ്ഥാനം പിടിച്ചത്. സിഖ് മതത്തിന്റെ സമത്വാധിഷ്ഠിതമായ തത്വങ്ങള്‍ എനിക്കിഷ്ടമാണ്' ലണ്ടനിലെ സൗത്ത് ബാങ്ക് സെന്ററില്‍ നടന്ന പുസ്തക വായനാ ചടങ്ങില്‍ അവര്‍ പറഞ്ഞു.

പേജ്‌ഫോഡ് ഗ്രാമത്തിന്റെ കേന്ദ്രസ്ഥാനത്ത് തനിക്ക് സിഖ് കുടുംബത്തെ ആവശ്യമായിരുന്നു. അവര്‍ ബ്രിട്ടനിലെ രണ്ടാം തലമുറയില്‍ പെട്ട സിഖുകാരാണ്. നോവലില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് അല്ല, സിഖുമതമാണ് ധാര്‍മികതയെക്കുറിച്ചു പറയുന്നതെന്ന് അവര്‍ പറഞ്ഞു. നോവലില്‍ സിഖ് മതത്തെ ചിത്രീകരിച്ചതില്‍ തങ്ങള്‍ സന്തുഷ്ടരാണെന്ന് ഇന്ത്യന്‍ വായനക്കാര്‍ പറഞ്ഞു.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക