Image

സാമ്പത്തിക പരിഷ്കാരങ്ങളില്‍ യുഎസിന്‌ പങ്കില്ലെന്ന് പ്രധാമന്ത്രി

Published on 29 September, 2012
സാമ്പത്തിക പരിഷ്കാരങ്ങളില്‍ യുഎസിന്‌ പങ്കില്ലെന്ന് പ്രധാമന്ത്രി
ന്യൂഡല്‍ഹി: ഇന്ത്യയിലെ സാമ്പത്തിക പരിഷ്‌കരണ നടപടികളുമായി യുഎസിന്‌ ബന്ധമില്ല എന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌. സാമ്പത്തിക പരിഷ്‌കരണ നടപടികളില്‍ നിന്ന്‌ പിന്നോട്ടില്ല എന്നും ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമാണെന്നും അതിനാല്‍ മറ്റൊരു രാജ്യത്തിനും ഇന്ത്യക്കുമേല്‍ തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാനാവില്ല എന്നും പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞു.

ചില്ലറവ്യാപാര മേഖലയില്‍ 51 ശതമാനം വിദേശനിക്ഷേപം അനുവദിച്ചതും പാചകവാതക സിലിണ്ടറുകള്‍ക്ക്‌ നിയന്ത്രണം ഏര്‍പ്പെടുത്തിയതും ഡീസല്‍ വില വര്‍ധിപ്പിച്ചതുമായ നടപടികളെ കഴിഞ്ഞ ദിവസം ബിജെപി നേതാവ്‌ നരേന്ദ്രമോഡി രൂക്ഷമായി വിമര്‍ശിച്ച പശ്‌ചാത്തലത്തിലാണ്‌ പ്രധാനമന്ത്രിയുടെ വിശദീകരണം. യുഎസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ്‌ പ്രധാനമന്ത്രി പുതിയ നയങ്ങള്‍ നടപ്പിലാക്കുന്നത്‌ എന്നും കര്‍ഷകവിരുദ്ധ സര്‍ക്കാരാണിതെന്നും മോഡി കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍, സാമ്പത്തിക പരിഷ്‌കരണം ഒരിക്കല്‍ നടപ്പാക്കിയ ശേഷം അവസാനിപ്പിക്കാനാവില്ല. അനുബന്ധ നടപടികള്‍ തുടരേണ്ടതുണ്ട്‌. കൂടുതല്‍ പരിഷ്‌കരണങ്ങള്‍ക്കായി കാത്തിരിക്കണം. രാജ്യത്തെ മുന്നോട്ടു നയിക്കാനുളള ഏക മാര്‍ഗമാണിതെന്നും പ്രധാനമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക