Image

പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു

Published on 18 August, 2011
പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സൈന്യം വീണ്ടും വെടിനിര്‍ത്തല്‍ ലംഘിച്ചു. പുഞ്ച് ജില്ലയിലെ അതിര്‍ത്തിയിലാണ് ലംഘനം നടന്നത്. ഇതെതുടര്‍ന്ന് ഇന്ത്യന്‍ സേന തിരിച്ചു വെടിയുതിര്‍ത്തു.

ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവെയ്പില്‍ ആളപായമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് പാക്ക് സേന വെടിനിര്‍ത്തല്‍ ലംഘിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക