Image

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് :10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അമിക്യസ് ക്യൂറി

Published on 29 September, 2012
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് :10 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കുമെന്ന് അമിക്യസ് ക്യൂറി
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളുടെ മൂല്യനിര്‍ണയത്തെക്കുറിച്ച് 10 ദിവസത്തിനകം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് കോടതി നിയോഗിച്ച അമിക്യസ് ക്യൂറി ഗോപാല്‍ സുബ്രഹ്മണ്യം. കണക്കെടുപ്പ് വിലയിരുത്താനായി തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു. പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്ത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും കണക്കെടുപ്പുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക