Image

അല്‍ത്തമാസ്‌ കബീര്‍ ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റു

Published on 29 September, 2012
അല്‍ത്തമാസ്‌ കബീര്‍ ചീഫ്‌ ജസ്‌റ്റിസായി ചുമതലയേറ്റു
ന്യൂഡല്‍ഹി: ഇന്ത്യയുടെ മുപ്പത്തിയൊമ്പതാമത്‌ ചീഫ്‌ ജസ്‌റ്റിസായി ജസ്‌റ്റിസ്‌ അല്‍ത്തമാസ്‌ കബീര്‍ സത്യപ്രതിജ്‌ഞ ചെയ്‌ത് ചുമതലയേറ്റു. രാഷ്‌ട്രപതിഭവനിലെ അശോക ഹാളില്‍ വച്ചായിരുന്നു ലളിതവും പ്രൗഡഗംഭീരവുമായ ചടങ്ങ്‌ നടന്നത്‌. ചീഫ്‌ ജസ്‌റ്റിസ്‌. എസ്‌എച്ച്‌ കപാഡിയ വിരമിച്ച ഒഴിവിലാണ്‌ അല്‍ത്തമാസ്‌ കബീറിനെ നിയമിച്ചത്‌.

അല്‍ത്തമാസ്‌ കബീര്‍ അടുത്ത ജൂലൈ 19 വരെ ചീഫ്‌ ജസ്‌റ്റിസായി തുടരും. രാഷ്‌ട്രപതി പ്രണാബ്‌ മുഖര്‍ജിക്ക്‌ പുറമേ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, ബിജെപി നേതാവ്‌ എല്‍കെ അദ്വാനി, സ്‌ഥാനമൊഴിഞ്ഞ ചീഫ്‌ ജസ്‌റ്റിസ്‌ എസ്‌എച്ച്‌ കപാഡിയ തുടങ്ങിയ പ്രമുഖരും സത്യപ്രതിജ്‌ഞാ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

പ്രമുഖ ട്രേഡ്‌ യൂണിയന്‍ നേതാവ്‌ ജഹാംഗീര്‍ കബീറിന്റെ മകനായി 1948 ജൂലൈ 19 ന്‌ കൊല്‍ക്കത്തയിലാണ്‌ അല്‍ത്തമാസ്‌ കബീര്‍ ജനിച്ചത്‌. 1973 ല്‍ അഭിഭാഷകനായി എന്‍റോള്‍ ചെയ്‌തു. 1990 ല്‍ കൊല്‍ക്കൊത്ത ഹൈക്കോടതിയില്‍ സ്‌ഥിരം ജഡ്‌ജിയായി. 2005 ജനുവരിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി ആക്‌ടിംഗ്‌ ചീഫ്‌ ജസ്‌റ്റിസായി. അതേ വര്‍ഷം മാര്‍ച്ചില്‍ ഝാര്‍ഖണ്ഡ്‌ ചീഫ്‌ ജസ്‌റ്റിസായി നിയമിതനായി. 2005 സെപ്‌തംബറില്‍ സുപ്രീംകോടതി ജഡ്‌ജിയായി സ്‌ഥാനക്കയറ്റം ലഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക