Image

ജിസാറ്റ്‌- 10 വിജയകരമായി വിക്ഷേപിച്ചു‍‍‍‍

Published on 29 September, 2012
ജിസാറ്റ്‌- 10 വിജയകരമായി വിക്ഷേപിച്ചു‍‍‍‍
ഖൊറോ: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ്‌- 10 വിജയകരമായി വിക്ഷേപിച്ചു. പുലര്‍ച്ചെ 2.48ന്‌ തെക്കേ അമേരിക്കയിലെ ഫ്രഞ്ച്‌ ഗയാനയില്‍ യൂറോപ്യന്‍ സ്പേസ് ഏജന്‍സിയായ ആരിയന്‍ സ്‌പേസിന്റെ നേതൃത്വത്തിലായിരുന്നു വിക്ഷേപണം.

മുപ്പത്‌ കമ്യൂണിക്കേഷന്‍ ട്രാന്‍സ്‌പോണ്ടറുകളുളള ഉപഗ്രഹത്തിന്റെ ആയുസ്‌ 15 വര്‍ഷമായാണ്‌ ഐഎസ്‌ആര്‍ഒ നിശ്‌ചയിച്ചിരിക്കുന്നത്‌. 3400 കിലോഗ്രാം ഭാരമുളള ഉപഗ്രഹമാണ്‌ ജിസാറ്റ്‌- 10 . ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ ഉപഗ്രഹമാണിത്‌. ഉപഗ്രഹത്തിന്‌ 750 കോടി രൂപ ചെലവായി.

നവംബറോടെ ഉപഗ്രഹം പ്രവര്‍ത്തനം തുടങ്ങുമെന്ന്‌ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ.രാധാകൃഷ്‌ണന്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒയുടെ 101 മത്‌ ബഹിരാകാശദൗത്യമാണിത്‌. ഡയറക്‌ട് ടു ഹോം(ഡിടിഎച്ച്‌), റേഡിയോ നാവിഗേഷന്‍ സേവനം തുടങ്ങിയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണം സഹായിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക