Image

അഞ്ജലിയെ ഓര്‍മ്മയുണ്ടോ?

Published on 29 September, 2012
അഞ്ജലിയെ ഓര്‍മ്മയുണ്ടോ?
അഞ്ജലിയെന്ന ഈ കൊച്ചുമിടുക്കിയെ ഓര്‍മ്മയുണ്ടോ? കരണ്‍ ജോഹറിന്റെ സൂപ്പര്‍ ഹിറ്റുകളിലൊന്നായ കുച്ച് കുച്ച് ഹോത്താഹെയിലെ ബാലകഥാപാത്രം അഞ്ജലി? ഷാരൂഖിന്റെ മകളായി വന്ന് പ്രേക്ഷകമനസില്‍ ചേക്കേറിയ അഞ്ജലീ ശര്‍മ്മ? ബോളീവുഡിലെ തന്റെ സാന്നിധ്യമറിയിക്കാന്‍ ഒരിക്കല്‍ കൂടി എത്തുകയാണ് ഇവള്‍. ബാലതാരമായല്ല എന്ന് മാത്രം.

കരണ്‍ ജോഹറിന്റെ തന്നെ ചിത്രത്തിലൂടെ മുഖ്യകഥാപാത്രത്തിനൊപ്പം തന്നെ പ്രാധാന്യമുള്ള കഥാപാത്രമായാണ് സനാ സയീദ് പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തുന്നത്.

സ്റ്റുഡന്റ് ഓഫ് ദ ഇയര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയായിട്ടാണ് സനാ എത്തുന്നത്. സനയെക്കൂടാതെ ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ദാര്‍ത്ഥ് മല്‍ഹോത്ര എന്നിവരും ചിത്രത്തിലുണ്ട്.

അഞ്ജലിയെ ഓര്‍മ്മയുണ്ടോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക