Image

കോഴിക്കോട്ട് വ്യാപാരിയെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തി

Published on 28 September, 2012
കോഴിക്കോട്ട് വ്യാപാരിയെ റോഡരികില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തി
കോഴിക്കോട്: കോഴിക്കോട് മലാപ്പറമ്പില്‍ റോഡരികില്‍ വ്യാപാരിയുടെ മൃതദേഹം കണ്ടെത്തി. മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയും കല്ലായിയിലെ ഇലക്ട്രോ ഏജന്‍സീസ് ഉടമയുമായ പി.പി. നസീര്‍ അഹമ്മദിനെയാണ് (50) കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇന്നലെയാണ് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സെക്രട്ടറിയായി ഇദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

മലാപ്പറമ്പ് ബൈപ്പാസ് റോഡില്‍ നിന്നും മെഡിക്കല്‍ കോളജ് റോഡിലേക്ക് തിരിയുന്ന ജംഗ്ഷനിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് 300 മീറ്റര്‍ മാറി രക്തം പുരണ്ട ഒരു തോര്‍ത്ത് കണെ്ടത്തിയിട്ടുണ്ട്. കഴുത്തില്‍ തോര്‍ത്ത് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം റോഡരികില്‍ കൊണ്ടിട്ടതാണെന്ന് സംശയിക്കുന്നു. പോലീസെത്തി അന്വേഷണം ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക