Image

കേരളാ കൗമുദി എഡിറ്റര്‍ എം.എസ് മധുസൂദനന്‍ അന്തരിച്ചു

Published on 28 September, 2012
കേരളാ കൗമുദി എഡിറ്റര്‍ എം.എസ് മധുസൂദനന്‍ അന്തരിച്ചു
തിരുവനന്തപുരം: കേരളാ കൗമുദി എഡിറ്റര്‍ എം.എസ് മധുസൂദനന്‍ (70) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ 4.30-ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്ച നടക്കും.

ഗീതാ മധുസൂദനനാണ് ഭാര്യ. മക്കള്‍ : ജൂലി മധുസൂദനന്‍, വിശാഖ് മധുസൂദനന്‍ (ഇരുവരും അമേരിക്കയില്‍)

കേരളകൗമുദി സ്ഥാപക പത്രാധിപരായ കെ സുകുമാരന്റെയും മാധവി സുകുമാരന്റെയും പുത്രനാണ്. സഹോദരങ്ങള്‍ :എം.എസ്.മണി (എഡിറ്റര്‍ ഇന്‍ ചീഫ് കേരളാ കൗമുദി), പരേതനായ എം.എസ്.ശ്രീനിവാസന്‍, എം.എസ്.രവി (എം.ഡി കേരളാ കൗമുദി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക