Image

ഇന്ത്യ ദുബായിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന്‌ റിപ്പോര്‍ട്ടുകള്‍

Published on 28 September, 2012
ഇന്ത്യ ദുബായിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയെന്ന്‌ റിപ്പോര്‍ട്ടുകള്‍
ദുബായ്‌: ദുബായിയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി ഇന്ത്യ തുടരുന്നു. ഈവര്‍ഷത്തെ ആദ്യ പകുതിയിലെ കണക്കുകള്‍ അടിസ്ഥാനമാക്കിയാണ്‌ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരിക്കുന്നത്‌. 7700 കോടി ദിര്‍ഹത്തിന്റെ ഇടപാടുകളാണ്‌ അര്‍ധവാര്‍ഷിക കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

ഈ കാലയളവില്‍ ദുബായ്‌ നടത്തിയ 60200 കോടി ദിര്‍ഹത്തിന്റെ മൊത്തം വിദേശവ്യാപാരത്തിന്റെ 13 ശതമാനമാണിതെന്ന്‌ പോര്‍ട്ട്‌സ്‌, കസ്‌റ്റംസ്‌ ആന്‍ഡ്‌ ഫ്രീസോണ്‍ എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധവും സംയുക്‌ത സാമ്പത്തിക കരാറുകളുമാണ്‌ ഇതിനു വഴിതെളിച്ചത്‌.

വജ്രം, സ്വര്‍ണാഭരണങ്ങള്‍, ഇലക്‌ട്രോണിക്‌ സാധനങ്ങള്‍ എന്നിവയാണ്‌ മുഖ്യമായും ഇന്ത്യയില്‍ നിന്ന്‌ ഇറക്കുമതി ചെയ്‌തത്‌. സ്വര്‍ണം, വജ്രം, ചെമ്പു കമ്പി തുടങ്ങിയവ ഇന്ത്യയിലേക്കും കയറ്റുമതി ചെയ്‌തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക